city-gold-ad-for-blogger

പാന്‍പരാഗ് വേട്ട: 9 പേര്‍ അറസ്റ്റില്‍

പാന്‍പരാഗ് വേട്ട: 9 പേര്‍ അറസ്റ്റില്‍
കാസര്‍കോട്: കാസര്‍കോട്ടും പരിസരപ്രദേശങ്ങളിലും പാന്‍പരാഗ് വില്‍പന നടത്തി വന്ന ഒമ്പത് പേരെ കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു. സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും നടന്നു കൊണ്ട് പാന്‍ മസാല വില്‍പന നടത്തി വന്നതെന്ന് പോലീസ് പറഞ്ഞു. പഴയ ബസ് സ്റ്റാന്‍ഡിനു സമീപം ഗവണ്‍മെന്റ് ഹൈസ്‌കൂളിനു മുന്നില്‍ ഒരാള്‍ പോലീസിന്റെ പിടിയില്‍ നിന്നും ഓടി രക്ഷപ്പെട്ടു.

നെല്ലിക്കുന്നില്‍ നിന്നും ഷിറിബാഗിലുവിലെ ബാലകൃഷ്ണന്‍ പിള്ള (37), ആനബാഗിലുവില്‍ നിന്നും ഹിദായത്ത് നഗര്‍ എസ്.പി. നഗറിലെ പി.എം. ഇബ്രാഹിം (55), കറന്തക്കാട് ഫയര്‍ സ്റ്റേഷനു സമീപത്തു നിന്നും പുതിയ വളപ്പിലെ അബ്ദുര്‍ റഹ്മാന്‍ (60), പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നും അണങ്കൂര്‍ അറഫാ നഗറിലെ കെ.എ. അലി (43), പള്ളത്തു നിന്നും നെല്ലിക്കുന്ന് ശ്രീ ലക്ഷ്മി നിലയത്തിലെ കെ. സുനില്‍ കുമാര്‍ (42), മാര്‍ക്കറ്റ് കുന്നില്‍ നിന്നും ആദൂര്‍ കുണ്ടാര്‍ പടിയത്തടുക്കയിലെ ബാപ്പൂഞ്ഞി (40), മാര്‍ക്കറ്റ് റോഡില്‍ നിന്നും കൊറക്കോട്ടെ കെ.പി. ഹൗസില്‍ കെ. സതീശന്‍ (43), പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നും ബട്ടംപാറ സായി നിവാസിലെ ബിജിത്ത് കുമാര്‍ (30), ക്രോസ് റോഡില്‍ നിന്നും ജബല്‍പൂരിലെ മുഹിലാല്‍ ചൗഹാന്‍ (50) എന്നിവരെയാണ് അറസ്റ്റ് ചെയ്തതത്. ഇവരില്‍ നിന്നും ആയിരക്കണക്കിന് പാക്കറ്റ് പാന്‍മസാലയാണ് പിടികൂടിയത്.

Related News:
കാസര്‍കോട് നഗരത്തില്‍ വ്യാപകമായ റെയ്ഡ്; ചാക്കു കണക്കിന് പാന്‍മസാലകള്‍ പിടികൂടി

Keywords:  Kasaragod, Police, Arrest, School, Busstand, Nellikunnu, Karandakkad, Anangoor, Adhur, Kerala.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia