city-gold-ad-for-blogger

ഉച്ചഭക്ഷണ ഇടവേളയ്ക്കിടെ സണ്‍ഷേഡിന്റെ മുകളില്‍ നിന്നും വീണ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്; രണ്ട് കയ്യും താടിയെല്ലും പൊട്ടി, പല്ലുകള്‍ കൊഴിഞ്ഞു, കാലിനും ഗുരുതരപരിക്ക്

വിദ്യാനഗര്‍: (www.kasargodvartha.com 18.06.2019) ഉച്ചഭക്ഷണ ഇടവേളയ്ക്കിടെ സണ്‍ ഷേഡിന്റെ മുകളില്‍ നിന്നും വീണ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. രണ്ട് കയ്യും താടിയെല്ലും പൊട്ടുകയും മൂന്ന് പല്ലുകള്‍ കൊഴിഞ്ഞുപോകുകയും ചെയ്തു. കാലിനും ഗുരുതരപരിക്കുണ്ട്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.15 മണിയോടെയാണ് സംഭവം.


ആലംപാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി എരിയപ്പാടിയിലെ ബഷീറിന്റെ മകന്‍ അക്ബറി (13) നാണ് ഗുരുതരമായി പരിക്കേറ്റത്. കുട്ടിയെ ആദ്യം നുള്ളിപ്പാടി കെയര്‍വെല്‍ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂശയ്ക്ക് ശേഷം മംഗളൂരു ഫാദര്‍ മുള്ളേര്‍സ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ഉച്ചഭക്ഷണ ഇടവേളയ്ക്കിടെ സണ്‍ഷേഡിന്റെ മുകളില്‍ നിന്നും വീണ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്; രണ്ട് കയ്യും താടിയെല്ലും പൊട്ടി, പല്ലുകള്‍ കൊഴിഞ്ഞു, കാലിനും ഗുരുതരപരിക്ക്

സ്‌കൂള്‍ അധികൃതരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ചാടിക്കളിക്കുന്നതിനിടെയാണ് അപകടമെന്നാണ് സ്‌കൂള്‍ അധികൃതര്‍ വീട്ടുകാരോട് പറഞ്ഞത്. കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ അരമണിക്കൂറോളം താമസിച്ചതായും രക്ഷിതാക്കള്‍ ആരോപിക്കുന്നു.

Keywords:  Kerala, kasaragod, news, Vidya Nagar, Alampady, Injured, school, Student, hospital, 8th std boy fall down from sunshade of school building, Critically injured  

< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia