city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വേനല്‍ മഴയില്‍ ജില്ലയില്‍ 82.32 ലക്ഷത്തിന്റെ നാശനഷ്ടം

വേനല്‍ മഴയില്‍ ജില്ലയില്‍ 82.32 ലക്ഷത്തിന്റെ നാശനഷ്ടം
കാസര്‍കോട്: ജില്ലയില്‍ കഴിഞ്ഞ മാസമുണ്ടായ വേനല്‍ മഴയിലും പ്രകൃതി ക്ഷോഭത്തിലും 82.32 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി ജില്ലാ വികസന സമിതി യോഗത്തില്‍ അധികൃതര്‍ അറിയിച്ചു. ഇതില്‍ 15.86 ലക്ഷം രൂപയുടെ ധനസഹായം ഉടന്‍ ലഭ്യമാക്കുന്നതിന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പറഞ്ഞു. റബ്ബര്‍, കവുങ്ങ്, നേന്ത്രവാഴ, തെങ്ങ് കൃഷിക്കാരായ 1761 കൃഷിക്കാര്‍ക്കാണ് ധനസഹായം നല്‍കേണ്ടതെന്നും യോഗം വിലയിരുത്തി.
മാവിലക്കടപ്പുറം, ഓരിക്കടവ് പാലം റോഡിലെ ട്രാന്‍സ്‌ഫോമര്‍ മാറ്റി സ്ഥാപിക്കുവാന്‍ ഗ്രാമപഞ്ചായത്ത് 2012-13 വര്‍ഷത്തില്‍ പദ്ധതി വിഹിതം ഉപയോഗപ്പെടുത്തണമെന്ന് യോഗം തീരുമാനിച്ചു. നീലേശ്വരം നഗരസഭയിലെ പരുത്തിക്കാമുറി ഗവ. സ്‌കൂള്‍ പതുക്കി പണിയുന്നതിനും ആര്‍.എം.എസ്.എ. സ്‌കൂളുകളുടെ നിര്‍മ്മാണത്തിനും നടപടിയെടുക്കും. വീരമലക്കുന്ന് ടൂറിസം പദ്ധതിക്ക് പുതിയ പ്രൊപോസല്‍ സര്‍ക്കാറിനു സമര്‍പ്പിക്കും നാഷണല്‍ ഹൈവേയില്‍ ചടയംകോട് വളവ് നികത്തുന്നതിന് നടപടിയെടുക്കും. അജാനൂര്‍ കടപ്പുറം തീരദേശ റോഡ് ഡിസംബറാകുമ്പോഴേക്കും യാഥാര്‍ത്ഥ്യമാകുമെന്ന് എക്‌സി. എഞ്ചിനീയര്‍ അറിയിച്ചു.
ഫിഷറീസ് സ്റ്റേഷന്‍ ഉദുമ മണ്ഡലത്തില്‍ സ്ഥാപിക്കുന്നതിനും നടപടിയെടുക്കും. ജില്ലയില്‍ വികസന വകുപ്പുകള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൊത്തം 86% തുക ചെലവഴിച്ചു. കൃഷി, മൃഗസംരക്ഷണം, ഡയറി, വാട്ടര്‍ അതോറിറ്റി. ജോ. രജിസ്ട്രര്‍ ഓഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് എന്നീ വകുപ്പുകള്‍ നൂറ് ശതമാനം പദ്ധതി വിഹിതം ചെലവഴിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ 75% എക്‌സി. എഞ്ചിനീയര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ കാസര്‍കോട്, കാഞ്ഞങ്ങാട്, ഡി.എം.ഒ. ഹോമിയോ, ഡി.എം.ഒ. അലോപ്പതി, എസ്.എസ്.എ. പ്രൊജക്ട് ഓഫീസര്‍ തുടങ്ങയവര്‍ ജില്ലാ ശരാശരിക്കു താഴെ മാത്രമെ പദ്ധതി വിഹിതം ചെലവഴിച്ചുള്ളു.
ജില്ലയിലെ ഗ്രാമ പഞ്ചായത്തുകള്‍ 76% തുകയും ബ്ലോക്ക് പഞ്ചായത്ത് 85%, ജില്ലാ പഞ്ചായത്ത് 88%, മുനിസിപ്പാലിറ്റികള്‍ 77% വും പദ്ധതി വിഹിതം ചെലവഴിച്ചു.
മഞ്ചേശ്വരം, ബെള്ളൂര്‍ ഗ്രാമ പഞ്ചായത്തുകളുടെ പ്രവര്‍ത്തനം ഓരോ മാസവും വിലയിരുത്താന്‍ യോഗം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറെ ചുമതപ്പടുത്തി. എം.എല്‍.എ. ഫണ്ട് ഫലപ്രദമായും വിനിയോഗിക്കുന്നതിന് 45 ദിവസത്തിനകം ടി.എസ്. നേടുന്നതിനും ജില്ലാ വികസന സമിതി യോഗങ്ങളില്‍ എം.എല്‍.എ. ഫണ്ടിന്റെ പ്രവര്‍ത്തന പുരോഗതി ഓരോ മാസവും അവതരിപ്പിക്കുന്നതിനും എ.ഡി.സി.(ജനറല്‍)യെ ചുമതലപ്പെടുത്തി.
യോഗത്തില്‍ കെ.കുഞ്ഞിരാമന്‍എം.എല്‍.എ. (ഉദുമ) ജില്ലാ പ്ലാനിംഗ്ഓഫീസര്‍ കെ.ജയ, ഡെ. പ്ലാനിംഗ് ഓഫീസര്‍ കെ.ജി.ശങ്കരനാരായണന്‍, സബ്കളക്ടര്‍ പി.ബാലകിരണ്‍ വിവിധ വകുപ്പു ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Keywords: Kasaragod, Rain.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia