Achievement | 41 സെകൻഡിൽ തിരിച്ചറിഞ്ഞത് 50 കാർ ലോഗോകൾ; ഇൻഡ്യ ബുക് ഓഫ് റെകോർഡ്‌സിൽ ഇടം നേടി കാസർകോട്ടെ രണ്ടാം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഹംദാൻ
വിവിധ മേഖലകളിൽ അസാധാരണമായ നേട്ടങ്ങൾ കൈവരിക്കുന്ന വ്യക്തികളും സംഘടനകളുമാണ് ഇൻഡ്യ ബുക് ഓഫ് റെകോർഡ്‌സിൽ ഇടം നേടുന്നത്
നായ്‌മാർമൂല: (KasargodVartha) 50 കാർ ലോഗോകൾ 41 സെകൻഡിൽ തിരിച്ചറിഞ്ഞുകൊണ്ട് കാസർകോട് സ്വദേശിയായ എട്ട് വയസുകാരൻ അപൂർവ നേട്ടം കൈവരിച്ചു. ഇൻഡ്യ ബുക് ഓഫ് റെകോർഡ്‌സിൽ ഇടം നേടിയാണ് നായ്‌മാർമൂലയിൽ താമസിക്കുന്ന അബ്ദുല്ല തളങ്കര - ശംല നെല്ലിക്കുന്ന് ദമ്പതികളുടെ മകൻ പി എ മുഹമ്മദ് ഹംദാൻ അഭിമാനമായത്.
പരിശോധനയിൽ, വ്യത്യസ്ത കാർ ലോഗോകൾ കൃത്യമായി തിരിച്ചറിഞ്ഞുകൊണ്ടാണ് ഹംദാൻ എല്ലാവരെയും അമ്പരപ്പിച്ചത്. ചെറിയ പ്രായത്തിൽ അസാധാരണമായ ഓർമശക്തിയും വേഗതയും കൃത്യതയും പ്രകടമാക്കുന്ന ഹംദാന്റെ പ്രതിഭ ഏവരുടെയും മനം കവർന്നു.
വിവിധ മേഖലകളിൽ അസാധാരണമായ നേട്ടങ്ങൾ കൈവരിക്കുന്ന വ്യക്തികളും സംഘടനകളുമാണ് ഇൻഡ്യ ബുക് ഓഫ് റെകോർഡ്‌സിൽ ഇടം നേടുന്നത്. കോളിയടുക്കം അപ്സര പബ്ലിക് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് പി എ മുഹമ്മദ് ഹംദാൻ. സഹോദരി: ഇറ.