പോലീസ് വരുന്ന വിവരമറിഞ്ഞ് അമിതവേഗതയില്‍ ഓടിച്ചുവന്ന ബൈക്കിടിച്ച് 8 വയസുകാരിയുടെ കാലെല്ല് തകര്‍ന്നു
May 13, 2015, 10:52 IST
കാസര്‍കോട്: (www.kasargodvartha.com 13/05/2015) പോലീസ് വരുന്ന വിവരമറിഞ്ഞ് അമിതവേഗതയില്‍ ഓടിച്ചുവന്ന ബൈക്കിടിച്ച് കാലെല്ല് തകര്‍ന്ന് എട്ട് വയസുകാരി ദുരിതകിടക്കയില്‍ കഴിയുന്നു. ആലംപാടി എരിയപ്പാടിയിലെ അബ്ദുല്‍ ഖാദറിന്റെ മകള്‍ ഷാനിബയാണ് കാസര്‍കോട് കിംസ് ആശുപത്രിയില്‍ കഴിയുന്നത്.
മെയ് 10ന് വൈകിട്ടാണ് ഷാനിബയെ മേല്‍പറമ്പ് ഒറവങ്കരയില്‍ മാതാവിനോടൊപ്പം ബസ് കാത്ത് നില്‍ക്കുമ്പോള്‍ അമിതവേഗതയില്‍വന്ന ബൈക്ക് ഇടിച്ചുതെറിപ്പിച്ചത്. പെണ്‍കുട്ടിയുടെ ഇടതുകാലില്‍ രണ്ടിടത്തായി എല്ലുപൊട്ടിയതിനെതുടര്‍ന്ന് രണ്ട് ദിവസമായി ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരു വിവാഹ വീട്ടില്‍നിന്നും മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്.
കീഴൂര്‍ ഭാഗത്തേക്ക് പോലീസ് ജീപ്പ് വരുന്നുണ്ടെന്ന വിവരത്തെതുടര്‍ന്ന് അമിതവേഗതയില്‍വന്ന ബൈക്ക് പെണ്‍കുട്ടിയെ ഇടിച്ചുതെറിപ്പിക്കുകയും നിര്‍ത്താതെ ഓടിച്ചുപോവുകയുമായിരുന്നു. ബൈക്കില്‍ രണ്ട് പേരാണ് ഉണ്ടായിരുന്നത്. നിര്‍ധനകുടുംബത്തില്‍പെട്ട ഷാനിബയുടെ ചികിത്സയ്ക്കും മറ്റുമായി പിതാവ് ഇപ്പോള്‍ ആകെ വിഷമത്തിലാണ്.
ഷാനിബയെ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേല്‍പിച്ചതില്‍ ബൈക്ക് യാത്രക്കാരനെതിരെ ബേക്കല്‍ പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ ഷാനിബയെ ഇടിച്ചുവീഴ്ത്തിയ ബൈക്ക് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
Keywords : Accident, Bike-Accident, Injured, Hospital, Kerala, Kasaragod, Melparamba, Shaniba, 8 year old injured in accident.
Advertisement:
Advertisement: