പോലീസ് ജീപ്പിടിച്ച് 8 വയസുകാരന് പരിക്ക്
Mar 18, 2016, 19:33 IST
കളനാട്: (www.kasargodvartha.com 18/03/2016) പോലീസ് ജീപ്പിടിച്ച് എട്ട് വയസുകാരന് പരിക്കേറ്റു. കട്ടക്കാലിലെ ഇബ്രാഹിമിന്റെ മകന്‍ അല്‍ഫാസിനാണ് പരിക്കേറ്റത്. ബേക്കല്‍ എസ് ഐ ആദംഖാനും സംഘവും മേല്‍പറമ്പ് ഭാഗത്തേക്ക് പോകുമ്പോള്‍, വീടിന് എതിരെയുള്ള കടയില്‍ നിന്നും മിഠായി വാങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടയിലാണ് പോലീസ് ജീപ്പിടിച്ചത്.
വെള്ളിയാഴ്ച രാത്രി 8.30 മണിയോടെ കളനാട് പെട്രോള്‍ പമ്പിനും പാലത്തിനും ഇടയിലായിരുന്നു അപകടം. എസ്.ഐയുടെ നേതൃത്വത്തില്‍ ഉടന്‍ തന്നെ കുട്ടിയെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തോളെല്ലിന് പരിക്കുള്ളതിനാല്‍ കൂടുതല്‍ പരിശോധനയ്ക്കായി മംഗളൂരുവിലേക്ക് മാറ്റി.
Keywords : Police, Jeep, Accident, Injured, Hospital, Student, Kalanad, Kasaragod, Alfaz, 8 year old boy injured in accident.