city-gold-ad-for-blogger

സ്‌കൂളിലേക്ക് പോയ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ കാണാതായി

ചന്തേര: (www.kasargodvartha.com 23/09/2016) സ്‌കൂളിലേക്ക് പോയ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ കാണാതായി. ചന്തേര ഗവണ്‍മെന്റ് യു പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ചന്തേരയിലെ ഇബ്രാഹിമിന്റെ മകന്‍ മുഹമ്മദ് ഷാഫി(12)യെയാണ് കാണാതായത്. വ്യാഴാഴ്ച രാവിലെ സ്‌കൂളിലേക്കാണെന്ന് പറഞ്ഞ് പോയതായിരുന്നു.

പിന്നീട് വീട്ടില്‍ തിരിച്ചെത്താത്തതിനെതുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ സ്‌കൂളിലെത്തിയിട്ടില്ലെന്ന് വ്യക്തമായി. ഇതേതുടര്‍ന്ന് വീട്ടുകാര്‍ ചന്തേര പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സ്‌കൂളിലേക്ക് പോയ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ കാണാതായി

Keywords: Chandera, Student, Missing, School, Kasaragod, Kerala, Mohammed Shafi, Muhammed Shafi, 7th stranded student goes missing

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia