79 കുപ്പി വിദേശമദ്യവുമായി പച്ചക്കറി വ്യാപാരി അറസ്റ്റില്‍
Nov 25, 2016, 12:42 IST
മഞ്ചേശ്വരം: (www.kasargodvartha.com 25/11/2016) ഹൊസങ്കടി റെയില്‍വേ ഗേറ്റിന് സമീപം മദ്യ വില്പന നടത്തുകയായിരുന്ന പച്ചക്കറി വ്യാപാരിയെ പോലീസ് അറസ്റ്റുചെയ്തു. ഹൊസങ്കടി കാളികാംബ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പി എം ഹരീഷ് (42) ആണ് അറസ്റ്റിലായത്. ഇയാളില്‍നിന്നും 79 കുപ്പി കര്‍ണാടക മദ്യം പിടിച്ചെടുത്തു. വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് പ്രതി പിടിയിലായത്.
ഹൊസങ്കടി ഗേറ്റ് പരിസരത്ത് ദീര്‍ഘകാലമായി വിദേശമദ്യ വില്പന നടത്തുന്ന ഹരീഷിനെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. കുമ്പള റെയിഞ്ച് അസി എക്സൈസ് ഇന്‍സ്പെക്ടര്‍ എം വി ബാബുരാജ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ നൗഷാദ്, എം വി സജിത്ത്, കെ ആര് അജിത്ത്, കമ്പല്ലൂര്‍, എസ് ബാലു എറണാകുളം എന്നിവരുടെ നേതൃത്വത്തിലാണ് റെയിഡ് നടത്തിയത്. പ്രതിയെ വെള്ളിയാഴ്ച കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
Keywords: Manjeshwaram, Liquor, Kasaragod, 79 bottle Foreign liquor seized