city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാരു­ണ്യ­ത്തിന്റെ മഹാ­മ­ന­സ്സിന് 75 ന്റെ നിറവ്

കാരു­ണ്യ­ത്തിന്റെ മഹാ­മ­ന­സ്സിന് 75 ന്റെ നിറവ്
കാസര്‍കോട്: വീടി­ല്ലാ­ത്ത­പാ­വ­ങ്ങള്‍ക്കു­മു­ന്നില്‍ സാന്ത്വ­ന­ത്തിന്റെ മേല്‍ക്കൂ­ര­യാ­യി, അശ­ര­ണര്‍ക്കു­മു­ന്നില്‍ അനു­ക­മ്പ­യുടെ കൈതാ­ങ്ങായി മാറുന്ന സായിറാം ഗോപാ­ല­കൃ­ഷ്ണ­ഭ­ട്ട് 75ന്റെ നിറ­വില്‍. കാരുണ്യ പ്രവര്‍ത്തനം ജീവിത ചര്യ­യാ­ക്കിയ ഭട്ടിന്റെ 75­­-ാം പിറ­ന്നാള്‍ ബുധ­നാ­ഴ്ച­യാ­യി­രു­ന്നു. ബന്ധു­ക്കളും നാട്ടു­കാ­രു­മ­ടക്കം നിര­വ­ധി­പേര്‍ ആശംസ നേരാ­നെ­ത്തി­യ­പ്പോഴും ആഘോ­ഷ­തി­മിര്‍പ്പു­ക­ളി­ല്ലാതെ സായ് റാം ഭട്ട് അടുത്ത് നിര്‍മ്മിച്ചു നല്‍കുന്ന വീടിനെ കുറി­ച്ചുള്ള ആലോ­ച­ന­യി­ലാ­യി­രു­ന്നു.

1930 ജൂലൈ 18ന് കിളി­ങ്കാര്‍ വേദ­മൂര്‍ത്തി കൃഷ്ണ­ഭ­ട്ടി­ന്റെയും സുബ്ബ­മ്മ­യു­ടെയും മക­നായി ജനിച്ച സായിറാം ഗോപാ­ല­കൃ­ഷ്ണ­ഭട്ട് ചെറു­പ്രാ­യ­ത്തില്‍ തന്നെ സാമു­ഹ്യ­സേ­വ­നവും കാരു­ണ്യ­പ്ര­വര്‍ത്ത­ന­വും ജീവിതത്തിന്റെ ഭാഗ­മാ­ക്കി­യി­രു­ന്നു. കുടി­യന്‍ എന്ന യുവാവ് വീടി­ല്ലാതെ കഷ്ട­പ്പെ­ടു­ന്നത് കണ്ട­പ്പോള്‍ തോന്നിയ അലി­വാണ് പാവ­ങ്ങള്‍ക്ക് വീടു­നിര്‍മ്മിച്ചു നല്‍കല്‍ പുണ്യ­മായ കാര്യ­മാ­ണെന്ന ചിന്ത­യി­ലേക്ക് സായിറാം ഭട്ടിനെ എത്തി­ച്ച­ത്. തുടര്‍ന്ന­ങ്ങോട്ട് വീടു­ക­ളുടെ എണ്ണം അമ്പതും നൂറും കഴിഞ്ഞ് ഇരു­ന്നൂ­റി­ലേക്ക് അടു­ത്തി­രി­ക്കു­ന്നു. 196 വീടു­ക­ളുടെ താക്കോല്‍ദാനം കഴിഞ്ഞു. നാലു വീടു­കള്‍ പണി പൂര്‍ത്തിയായി നില്‍ക്കു­ന്നു­ണ്ട്. 200-ാ­മത് വീടിന്റെ താക്കോല്‍ദാ­ന­ത്തിന് മുഖ്യ­മന്ത്രി ഉമ്മന്‍ ചാണ്ടിയെ കൊണ്ടു­വ­രാനാണ് ഉദ്ദേ­ശ്യം.

വീടു­കള്‍ക്കു­പു­റ­മെ, കുടി­വെ­ള്ള­വി­ത­ര­ണം, തയ്യില്‍ മെഷിന്‍ വിത­ര­ണം, സൗജന്യ മെഡി­ക്കല്‍ ക്യാമ്പ്, സമൂഹ വിവാഹം തുടങ്ങി പല പദ്ധ­തി­കളും പാവ­പ്പെ­ട്ട­വര്‍ക്കു വേണ്ടി നട­പ്പാ­ക്കു­ന്നു. ജാതി­മത ഭേദമന്യേ എല്ലാ­വി­ഭാഗം ജന­ങ്ങളും സായിറാം ഭട്ടിന്റെ കാരുണ്യ സ്പര്‍ശ­മ­റി­ഞ്ഞി­ട്ടു­ണ്ട്.

സായിറാം ഭട്ടിന്റെ 75­-ാം ജന്മ­ദി­ന­ത്തില്‍ സുഹൃ­ത്തു­ക്കളും ജന­പ്ര­തി­നി­ധി­ക­ളു­മ­ടക്കം നിര­വധി പേര്‍ കിളിം­ങ്കാ­റിലെ വസ­ത­യി­ലെത്തി.

പഞ്ചാ­യത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മാഹിന്‍ കേളോ­ട്ട്, അന­ന്ത­പുരം ജേസി പ്രസി­ഡണ്ട് ഡോ.­ മാ­ത്തു­കുട്ടി, ഗംഗാ­ധര ഗോളി­യ­ഡു­ക്ക, എം.­എ­ച്ച്.­ ജ­നാര്‍ദ്ദ­നന്‍, ഗംഗാ­ധര ഗോളി­യ­ഡു­ക്ക, സലാം കന്യപ്പാ­ടി, റഫീഖ് കേളോ­ട്ട്, ഇംതി­യാസ് ബദി­യ­ഡുക്ക, നാരാ­യണ നായ്ക്കാ­പ്പ് ആശംസ നേരാ­നെ­ത്തി.

Keywords:  Sairam Gopala Krishna Bhat, Kasaragod, Birthday

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia