city-gold-ad-for-blogger

1945 ല്‍ 7 രൂപ നികുതി അടച്ചില്ലെന്ന പേരില്‍ ജന്മി കണ്ടുകെട്ടിയ ഭൂമി തിരിച്ചുപിടിക്കാന്‍ നീലേശ്വരം സ്വദേശി കൃഷ്ണദാസ് നിയമപോരാട്ടം തുടങ്ങിയിട്ട് 75 വര്‍ഷം; ഇ എം എസ് സര്‍ക്കാര്‍ മുതല്‍ ഇപ്പോഴത്തെ പിണറായി സര്‍ക്കാരിനെ വരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല, ഇനി നഗരസഭയ്ക്ക് മുന്നില്‍ സത്യാഗ്രഹമിരിക്കും

കാസര്‍കോട്: (www.kasaragodvartha.com 28.02.2020) 1945 ല്‍ ഏഴ് രൂപ നികുതി അടച്ചില്ലെന്ന പേരില്‍ ജന്മി കണ്ടുകെട്ടിയ ഭൂമി തിരിച്ചുപിടിക്കാന്‍ നീലേശ്വരം സ്വദേശി കൃഷ്ണദാസ് നിയമപോരാട്ടം തുടങ്ങിയിട്ട് 75 വര്‍ഷം. ഇ എം എസ് സര്‍ക്കാര്‍ മുതല്‍ ഇപ്പോഴത്തെ പിണറായി സര്‍ക്കാരിനെ വരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇനി നഗരസഭയ്ക്ക് മുന്നില്‍ സത്യാഗ്രഹമിരിക്കുമെന്ന് കൃഷ്ണദാസും കുടുംബവും അറിയിച്ചു.

നീലേശ്വരം പേരാള്‍ വില്ലേജിന്റെ പരിധിയില്‍ കുടുംബസ്വത്തായി ലഭിച്ച ഒരു ഏക്കര്‍ 58 സെന്റ് സ്ഥലം തിരിച്ചുപിടിക്കാനാണ് കൃഷ്ണദാസ് നിയമപോരാട്ടം തുടരുന്നത്. 1945 കാലഘട്ടത്തില്‍ കൃഷ്ണദാസിന്റെ പിതാവിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഭൂമി കേവലം ഏഴ് രൂപ നികുതി അടച്ചില്ലെന്ന പേരില്‍  ജന്മി കണ്ടുകെട്ടുകയായിരുന്നു. 1932ല്‍ മുതല്‍ കൃഷ്ണദാസിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലായിരുന്നു അന്ന് നഷ്ട്ടപ്പെട്ട ഭൂമി.

സ്വത്ത് തിരിച്ചുകിട്ടുന്നതിനായി സുപ്രീം കോടതി വരെ കേസ് നടത്തിയെങ്കിലും നഷ്ടപ്പെട്ട ഭൂമി തിരികെ ലഭിച്ചില്ല. ഇതിനിടെ കേസ് നടത്താനായി ചെലവഴിച്ച തുക വലിയ ബാധ്യതയായി മാറിയതായും കൃഷ്ണദാസ് പറയുന്നു. ഒടുവില്‍ സര്‍ക്കാരിലും നിയമത്തിലും വിശ്വാസം നഷ്ട്ടപ്പെട്ടതോടെയാണ് സമരത്തിനിറങ്ങാന്‍ കൃഷ്ണദാസ് തീരുമാനിച്ചത്. ജന്മിത്ത വ്യവസ്ഥയില്‍ നഷ്ട്ടപ്പെട്ട ഭൂമി തിരികെ ലഭിക്കും വരെ നീലേശ്വരം നഗരസഭയ്ക്ക് മുന്നില്‍ സത്യാഗ്രഹമിരിക്കുമെന്ന് കൃഷ്ണദാസ് അറിയിച്ചു.

Photo Courtesy: Manorama


1945 ല്‍ 7 രൂപ നികുതി അടച്ചില്ലെന്ന പേരില്‍ ജന്മി കണ്ടുകെട്ടിയ ഭൂമി തിരിച്ചുപിടിക്കാന്‍ നീലേശ്വരം സ്വദേശി കൃഷ്ണദാസ് നിയമപോരാട്ടം തുടങ്ങിയിട്ട് 75 വര്‍ഷം; ഇ എം എസ് സര്‍ക്കാര്‍ മുതല്‍ ഇപ്പോഴത്തെ പിണറായി സര്‍ക്കാരിനെ വരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല, ഇനി നഗരസഭയ്ക്ക് മുന്നില്‍ സത്യാഗ്രഹമിരിക്കും

Keywords: Kasaragod, Kerala, news, Land, Government, Neeleswaram, 75 years for Krishnadas's legal battle for Land < !- START disable copy paste -->   

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia