പള്ളിയിലേക്ക് പോവുകയായിരുന്ന 73കാരന്‍ സ്‌കൂട്ടറിടിച്ച് മരിച്ചു
Feb 23, 2020, 07:19 IST
കുമ്പള: (www.kasargodvartha.com 23.02.2020) പള്ളിയിലേക്ക് പോവുകയായിരുന്ന 73കാരന്‍ സ്‌കൂട്ടറിടിച്ച് മരിച്ചു. കളത്തൂര്‍ നെടുവമ്പാടിയിലെ അബ്ബാസ് (73) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെ ആരിക്കാടി -കളത്തൂര്‍ റോഡില്‍ കളത്തൂര്‍ ഹെല്‍ത്ത് സെന്ററിന് സമീപമാണ് അപകടമുണ്ടായത്. നടന്നു പോവുകയായിരുന്ന അബ്ബാസിനെ അമിത വേഗതയിലെത്തിയ സ്‌കൂട്ടറിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അബ്ബാസിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭാര്യ: ഫാത്വിമ. മക്കള്‍: ബീഫാത്വിമ, മുഹമ്മദ്, ആസ്യുമ്മ, അബ്ദുര്‍ റഹ് മാന്‍, ഖദീജ, സൈനബ. മരുമക്കള്‍: ഹംസ, അബ്ദുല്ല, അബ്ദുല്ല ബംബ്രാണ, മജീദ്, സൈനബ, മിസ് രിയ. സഹോദരങ്ങള്‍: അബ്ദുര്‍ റഹ് മാന്‍, ആസ്യുമ്മ, സൈനബി, ഖദീജ, ആഇശ.
Keywords: Kasaragod, Kerala, news, Kumbala, Death, Accident, Accidental Death, 73 year old died in accident
< !- START disable copy paste -->