city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പുതുക്കാതെ 7000ത്തോളം റേഷന്‍ കാര്‍ഡുകള്‍

കാസര്‍കോട്: (www.kasargodvartha.com 29.05.2018) കാസര്‍കോട് ജില്ലയില്‍ 7000 ത്തോളം റേഷന്‍ കാര്‍ഡുകള്‍ ഇതുവരെയായും പുതുക്കിയില്ല. 2015 ലാണ് റേഷന്‍ കാര്‍ഡുകള്‍ പുതുക്കുന്നതിനായി സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്. അന്ന് ജില്ലയില്‍ റേഷന്‍ കാര്‍ഡുടമകളുടെ എണ്ണം 2,85,500 ആയിരുന്നു. ഇതില്‍ 2,84,844 പേര്‍ കാര്‍ഡ് പുതുക്കുന്നതിനുള്ള അപേക്ഷാഫോം വാങ്ങിയിരുന്നു. 956 ഉടമകള്‍ ഫോം വാങ്ങിയില്ല. അപേക്ഷാ ഫോം വാങ്ങിയവരില്‍ 2,76,827 പേരാണ് പുതുക്കിയ കാര്‍ഡിനായുള്ള ഫോട്ടോ എടുക്കല്‍ നടപടികള്‍ക്കുള്‍പ്പെടെ ഹാജരായത്.

ഇവര്‍ക്ക് പുതുക്കിയ കാര്‍ഡ് അനുവദിച്ചുവെങ്കിലും അപേക്ഷാ ഫോം വാങ്ങാത്ത 956 പേരടക്കം 8973 പേര്‍ റേഷന്‍ കാര്‍ഡ് ഉള്ളവരുടെ പട്ടികയില്‍ നിന്ന് ഒഴിവായി. ഇവരില്‍ രണ്ടായിരത്തോളം പേര്‍ പിന്നീടു പുതിയ കാര്‍ഡിന് അപേക്ഷ നല്‍കി. പുതുക്കിയ റേഷന്‍ കാര്‍ഡുകളുടെ വിതരണം അവസാനിക്കാനിരിക്കെയാണ് ഏഴായിരത്തോളം പേര്‍ക്കു കാര്‍ഡില്ലാതായിരിക്കുന്നത്.

പുതുക്കാതെ 7000ത്തോളം റേഷന്‍ കാര്‍ഡുകള്‍

ഈ ഏഴായിരം കാര്‍ഡുടമകളും പുതുക്കിയ കാര്‍ഡുകളില്‍ റേഷന്‍ വിതരണം ആരംഭിച്ച കഴിഞ്ഞ ഡിസംബര്‍ വരെ റേഷന്‍ വാങ്ങിയവരാണ് എന്നതാണ് കൗതുകകരം. 2009നും 2014നും മധ്യേ വിവിധ താലൂക്ക് സപ്ലൈ ഓഫിസുകളില്‍ നിന്നു അനുവദിച്ചതാണ് ഈ റേഷന്‍ കാര്‍ഡുകളില്‍ ഭൂരിഭാഗവും. ഒരു പരിശോധനയും നടത്താതെ അനുവദിക്കപ്പെട്ടതാണ് ഈ റേഷന്‍ കാര്‍ഡുകളെന്ന ആരോപണമുണമാണ് ഉയര്‍ന്നിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Ration Card,7000 Ration cards not renewed in Kasaragod.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia