20 ലക്ഷത്തിന്റെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി കരിപ്പൂരില്‍ പിടിയില്‍
Aug 24, 2015, 11:00 IST
മലപ്പുറം: (www.kasargodvartha.com 24/08/2015) 20 ലക്ഷം രൂപ വിലമതിക്കുന്ന 700 ഗ്രാം സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. കാസര്‍കോട്ടെ അബ്ദുല്ല അഹ് മദാണ് (48) കസ്റ്റംസ് ഇന്റലിജന്‍സിന്റെ പിടിയിലായത്.
കുവൈത്തില്‍ നിന്നുമെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ യാത്രക്കാരനായിരുന്നു ഇയാള്‍. ട്രോളി ബാഗിനുള്ളില്‍ ചെറിയ കമ്പികളാക്കി സ്വര്‍ണം കടത്താനായിരുന്നു ശ്രമം. പിടിയിലായ അബ്ദുല്ല അഹ് മദിനെ വിശദമായി ചോദ്യംചെയ്തു വരികയാണ്.

Keywords : Malappuram, Airport, Gold, Air-India-express, Kasaragod, Kerala, Karipur Airport,Gold Smuggling in Karippur, 700 gram Gold seized in Karippur.