സ്‌കൂളിന് മുന്നില്‍ തീയിട്ട മാലിന്യക്കുഴിയില്‍ വീണ് രണ്ട് കാലും രണ്ട് കൈയ്യും വെന്ത് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി ആശുപത്രിയില്‍
Mar 28, 2019, 21:20 IST
കാസര്‍കോട്: (www.kasargodvartha.com 28.03.2019) സ്‌കൂളിന് മുന്നില്‍ തീയിട്ട മാലിന്യക്കുഴിയില്‍ വീണ് രണ്ട് കാലും രണ്ട് കൈയ്യും വെന്ത് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി ആശുപത്രിയില്‍. ഉളിയത്തടുക്കയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന വേണുവിന്റെ മകന്‍ വി വിഷ്ണു (ഏഴ്) വിനാണ് ഗുരുതരമായി പൊള്ളലേറ്റത്. ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം.
ഷിരിബാഗിലു ജി ബി ഡബ്ല്യു എല്‍ പി സ്‌കൂളിലെ രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിയാണ് വിഷ്ണു. സ്‌കൂളിന് സമീപത്തെ മാലിന്യ കുഴിയില്‍ തീയിട്ടതിനു ശേഷം അത് കെടുത്തിയിരുന്നില്ല. ഇത് ശ്രദ്ധയില്‍പെടാതെ വിഷ്ണു വീണതെന്നാണ് കരുതുന്നത്. ചെറിയ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിന് മുന്‍വശം ഇത്തരത്തില്‍ യാതൊരു മുന്‍കരുതല്‍ നടപടിയും സ്വീകരിക്കാതെ തീയിട്ട ശേഷം കെടുത്താതെ പോയതായണ് അപകടത്തിന് കാരണമെന്ന് പിതാവ് വേണു പറഞ്ഞു. സ്‌കൂള്‍ അധികൃതരുടെ അനാസ്ഥയാണ് മകന് പൊള്ളലേല്‍ക്കാന്‍ കാരണമെന്നും പിതാവ് ആരോപിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: 7 year old injured after fell in waste pit, Kasaragod, News, Student, Injured.