യുവാവിനെയും ഭാര്യയെയും വെട്ടിക്കൊല്ലാന്‍ ശ്രമിച്ച പ്രതിക്ക് 7 വര്‍ഷം കഠിന തടവ്
Oct 11, 2012, 13:23 IST
കാസര്‍കോട്: യുവാവിനെയും ഭാര്യയെയും വെട്ടിക്കൊല്ലാന്‍ ശ്രമിച്ച പ്രതിയെ ഏഴു വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. പനത്തടി തിമ്മഞ്ചാലിലെ അരവിന്ദാക്ഷനെന്ന ബാബുവി (60) നെയാണ് ശിക്ഷിച്ചത്. സുഹൃത്തും അയല്‍വാസിയുമായ ചെല്ലപ്പന്റെ മകന് സന്തോഷ് കുമാറിനെയും(38), ഭാര്യ രാജമ്മയെയും (30) വെട്ടിക്കൊല്ലാന്‍ ശ്രമിച്ചതിനാണ് പ്രതിയെ കാസര്‍കോട് അഡീഷണല്‍ ജില്ലാ ജഡ്ജ് ഇ. ജയാനന്ദന് ശ്രിക്ഷിച്ചത്. 2009 നവംബര്‍ നാലിന് രാത്രി 7.30 നാണ് സംഭവം.
മദ്യലഹരിയില്‍ സന്തോഷ് കുമാറിന്റെ വീട്ടിലെത്തിയ അരവിന്ദാക്ഷന് സന്തോഷിന്റെ കുട്ടികളുമായി ബഹളം വെച്ചതിനെ ചോദ്യം ചെയ്തപ്പോഴാണ് അരവിന്ദാക്ഷന് കത്തിയെടുത്ത് സന്തോഷ് കുമാറിനെ വയറിന് കുത്തിയത്. തടയാന്‍ ചെന്ന ഭാര്യ രാജമ്മയ്ക്ക് കൈക്ക് കുത്തേല്‍ക്കുകയും ചെയ്തു.
വെള്ളരിക്കുണ്ട് സി.ഐ. ആയിരുന്ന പി. ബാലകൃഷ്ണന് നായരാണ് വധശ്രമത്തിന് കേസെടുത്ത് അന്വേഷണം നടത്തിയത്. ഏഴ് വര്‍ഷം കഠിന തടവിന് പുറമെ 10,000 രൂപ പിഴയടയ്ക്കാനും കോടതി ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി അധികം തടവ് അനുഭവിക്കണം. പോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂഷന് സുധീര്‍ മേനത്ത് ഹാജരായി.
Keywords: Murder-Attempt, Court Order, Police, Youth, Panathadi, Kasaragod, Kerala