city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് നഗരത്തിലെ ഗതാഗതകുരുക്ക് ഒഴിവാക്കാന്‍ ജില്ലാ ജനകീയ വികസന സമിതിയുടെ 7 നിര്‍ദേശങ്ങള്‍

കാസര്‍കോട്: (www.kasargodvartha.com 04/07/2015) കാസര്‍കോട് നഗരത്തിലെ ഗതാഗത കുരുക്ക് അവസാനിപ്പിക്കണമെന്ന് ജില്ലാ ജനകീയ വികസന സമിതി ആവശ്യപ്പെട്ടു. വര്‍ധിച്ച് വരുന്ന വാഹനങ്ങള്‍ക്ക് അനുസൃതമായി റോഡ് വികസനമോ, പാര്‍ക്കിംഗ് സൗകര്യമോ വികസിച്ചിട്ടില്ലെന്ന് മാത്രമല്ല, പാര്‍ക്കിംഗ് സൗകര്യത്തിന് വേണ്ടി സ്വകാര്യ കെട്ടിട ഉടമകള്‍ നീക്കി വെച്ച സ്ഥലം പോലും കൈയ്യേറി അനധികൃത പെട്ടിക്കടകള്‍ വയ്ക്കുകയും മറ്റും ചെയ്യുമ്പോള്‍ ഉത്തരവാദിത്തപ്പെട്ട വകുപ്പ് അധികൃതരുടെ നിസംഗതയും ഗതാഗത കുരുക്കിന് നിമിത്തമാകുന്നുവെന്നും വികസന സമിതി കുറ്റപ്പെടുത്തി.

ഓരോ ആഘോഷ വേളകളിലും കാസര്‍കോട് നഗരത്തില്‍ ഗതാഗത കുരുക്കും ജനബാഹുല്യവും കൊണ്ട് യാത്ര പോലും നടത്താന്‍ കഴിയാത്ത അവസ്ഥയാണ്. ഇതിന് ഉടന്‍പരിഹാരം കാണമെന്നാവശ്യപ്പെട്ട് ജില്ലാ ജനകീയ വികസന സമിതി നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചു.

1. എം.ജി. റോഡില്‍ നിലവില്‍ പുതിയ ബസ് സ്റ്റാന്‍ഡിന് സമീപമുളള ടൂറിസ്റ്റ് ടാക്‌സിസ്റ്റാന്‍ഡ് അവിടെ നിന്നും മാറ്റി, പ്രസ്‌ക്ലബ് ജംഗ്ഷനു സമീപം, ആലുക്കാസ് ജ്വല്ലറി മുതല്‍ കൃഷ്ണ ട്രേഡേര്‍സ് വരെയുളള റോഡിന്റെ സൈഡില്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമേര്‍പെടുത്തുക. നിലവിലെ ടാക്‌സിസ്റ്റാന്‍ഡ്  പൊതുജനങ്ങള്‍ക്ക് പേ പാര്‍ക്കിംഗ് സൗകര്യത്തോടെ സജ്ജീകരിക്കുക.

2. എം.ജി റോഡില്‍ മാര്‍ക്കറ്റിന് സമീപവും മറ്റ് ഭാഗങ്ങളിലും കയറ്റിറക്ക് സമയം രാവിലെ എട്ട് മുതല്‍ 10 വരെ മാത്രമായും വൈകുന്നേരം മൂന്ന് മുതല്‍ നാല് വരെയായും മാത്രം നിശ്ചയിക്കുക.

3. എം.ജി. റോഡില്‍ അനധികൃതമായി പാര്‍ക്കിംഗ് നടത്തുന്ന റിക്ഷാസ്റ്റാന്‍ഡുകള്‍ ഒഴിവാക്കുക.
പഴയ ബസ് സ്റ്റാന്‍ഡ് ക്രോസ് റോഡില്‍ ബൈക്കുകളും, കാറുകളും അലക്ഷ്യമായി വച്ച് മാര്‍ഗതടസ മുണ്ടാകുന്നത് ഒഴിവാക്കാന്‍ കാറുകള്‍ പാര്‍ക്ക് ചെയ്യുന്നത് പൂര്‍ണമായും ഒഴിവാക്കുകയും, ബൈക്കുകള്‍ പാര്‍ക്ക് ചെയ്യാന്‍ രേഖയുണ്ടാക്കി അതിനുളളില്‍ മാത്രം പാര്‍ക്ക് ചെയ്യുക.

4. നിലവില്‍ എം.ജി റോഡില്‍ സ്റ്റേറ്റ് ഹോട്ടലിന് സമീപമുള്ളതും ജനറല്‍ ആശുപത്രിക്ക് മുന്നിലുളളതുമായ ഓട്ടോസ്റ്റാന്‍ഡ് നിലനിര്‍ത്തുക.

5. പഴയ ബസ് സ്റ്റാന്‍ഡിന് മുന്‍വശത്ത് വ്യാപാര ഭവനു മുന്‍വശത്തായി ഏറെ അപകട സാധ്യതയുള്ള സ്ഥലത്തുള്ള ഓട്ടോസ്റ്റാന്‍ഡ് ഒഴിവാക്കുക.

6. കെ.പി.ആര്‍ റാവു റോഡില്‍, റോഡിന്റെ ചില ഭാഗങ്ങള്‍ സ്വകാര്യ വ്യക്തികള്‍ കയ്യടക്കി അലങ്കാര പുഷ്പ ചട്ടികള്‍ വെച്ച് പാര്‍ക്കിംഗ് അനുവദിക്കുന്നില്ല. അലങ്കാര പുഷ്പ ചട്ടികള്‍ എടുത്തു മാറ്റി പാര്‍ക്കിംഗ് സൗകര്യം ഏര്‍പെടുത്തുകയും കൂടുതല്‍ ട്രാഫിക്ക് പോലീസിനെ നിയോഗിക്കുകയും ചെയ്യുക.

7. തായലങ്ങാടിയില്‍ പൊതുജനത്തിന് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ഒരിടം പോലും ഇല്ലാത്ത ഒരവസ്ഥയാണ്. താലൂക്ക് ഓഫീസ് മുതല്‍ മല്ലികാര്‍ജുന ക്ഷേത്ര കവാടം വരെ ടൂറിസ്റ്റ് ടാക്‌സികളും റിക്ഷാസ്റ്റാന്‍ഡുകളുമാണ്. ഇതിനു മാറ്റം വരുത്താന്‍ നടപടികള്‍ ആവിഷ്‌കരിക്കുക.
   
ഈ നിര്‍ദേശങ്ങള്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ട്രാഫിക് കാസര്‍കോട് എന്നിവര്‍ക്ക് ജില്ലാ ജനകീയ വികസന സമിതി പ്രസിഡണ്ട് സൈഫുദ്ദീന്‍ കെ. മാക്കോട്, ജനറല്‍ സെക്രട്ടറി അബ്ദുര്‍ റഹ് മാന്‍ തെരുവത്ത് എന്നിവര്‍ നിവേദനം നല്‍കി.
കാസര്‍കോട് നഗരത്തിലെ ഗതാഗതകുരുക്ക് ഒഴിവാക്കാന്‍ ജില്ലാ ജനകീയ വികസന സമിതിയുടെ 7 നിര്‍ദേശങ്ങള്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords :  Kasaragod, Kerala, Traffic-block, Natives,  Old  Bus  Stand,  Road. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia