city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട്ട് 62 കോടി 30 ലക്ഷം രൂപയുടെ കുടിവെള്ള പദ്ധതി വരുന്നു

കാസര്‍കോട്ട് 62 കോടി 30 ലക്ഷം രൂപയുടെ കുടിവെള്ള പദ്ധതി വരുന്നു
കാസര്‍കോട്: ബാവിക്കര ബണ്ട് നിര്‍മ്മാണത്തിന് അനുമതി കിട്ടിയ ആഹ്ലാദത്തിനിടയില്‍ കാസര്‍കോട്ട് മറ്റൊരു കുടിവെള്ള പദ്ധതികൂടി വരുന്നു. ചെങ്കള, മുളിയാര്‍, മധൂര്‍, മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തുകളിലെ ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിന് നാല് ഘട്ടങ്ങളിലായി നടപ്പാക്കുന്ന 62 കോടി 30 ലക്ഷം രൂപയുടെ പദ്ധതിയാണ് ആവിഷ്‌കരിച്ചത്. അമ്പത് ശതമാനം വീതം കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളാണ് ഫണ്ട് അനുവദിക്കുന്നത്.

ആക്‌സിലറേറ്റഡ് റൂറല്‍ വാട്ടര്‍ സപ്ലൈ സ്‌കീം പ്രകാരമുള്ള പ്രവൃത്തിയുടെ ആദ്യഘട്ടത്തിലുള്ള ഫണ്ട് 19 കോടി 80 ലക്ഷം രൂപ അനുവദിച്ചു കഴിഞ്ഞു. ഇന്‍ടെയ്ക്കുവെല്‍ (104 ലക്ഷം രൂപ), 30 എം.എല്‍.ഡി. ട്രീറ്റ്‌മെന്റ് പ്ലാന്റ് (720 ലക്ഷം രൂപ), റോ വാട്ടര്‍ പമ്പിംഗ് മെയിന്‍ (137 ലക്ഷം രൂപ), ക്ലിയര്‍ വാട്ടര്‍ സോണല്‍ സെക്കന്റ് ആന്റ് തേര്‍ഡ് (125 ലക്ഷം രൂപ), ക്ലിയര്‍ വാട്ടര്‍ പമ്പിംഗ് മെയിന്‍-സോണ്‍ നാല് മുതല്‍ പത്ത് വരെ (168 ലക്ഷം രൂപ), ബോവിക്കാനം മുതല്‍ ചെങ്കള വരെ ഗ്രാവിറ്റി മെയിന്‍ (377 ലക്ഷം രൂപ), ബോവിക്കാനത്ത് 24 ലിറ്റര്‍ കപ്പാസിറ്റിയുള്ള ഒ.എച്ച്. റിസര്‍വോയിര്‍ (255 ലക്ഷം രൂപ), ചെങ്കളയില്‍ ഒമ്പത് ലക്ഷം മീറ്റര്‍ കപ്പാസിറ്റിയുള്ള ഒ.എച്ച്. റിസര്‍വോയര്‍ ടാങ്ക് (93 ലക്ഷം രൂപ) എന്നീ പ്രവൃത്തികളാണ് ഒന്നാം ഘട്ടത്തിലുള്ളത്. ഇതിന്റെ ടെണ്ടര്‍ ഉടന്‍ ഉണ്ടാകുമെന്നും ഒന്നര വര്‍ഷം കൊണ്ടും പണി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ.അറിയിച്ചു.

ബാവിക്കരയില്‍നിന്നും പുതിയ സംവിധാനത്തിലൂടെ ചെങ്കള, മുളിയാര്‍, മധൂര്‍, മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തുളിലേക്ക് വെള്ളം എത്തിക്കുക എന്നതാണ് ആക്‌സിലറേറ്റഡ് റൂറല്‍ വാട്ടര്‍ സപ്ലൈ സ്‌കീം കൊണ്ട് ഉദ്ദേശിക്കുന്നത്. ഫണ്ടിന്റെ ലഭ്യത അനുസരിച്ച് മറ്റ് മൂന്ന് ഘട്ടങ്ങളുടെ പ്രവൃത്തി തുടങ്ങുമെന്ന് എം.എല്‍.എ.അറിയിച്ചു.

Keywords:  62 crore,Drinking water project, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia