നിര്‍ത്തിയിട്ട ബൈക്കില്‍ നിന്ന് പണവും രേഖകളും കവര്‍ന്ന അറുപതുകാരന്‍ പിടിയില്‍
Dec 27, 2015, 11:30 IST
കാസര്‍കോട്: (www.kasargodvartha.com 27/12/2015) റോഡരികില്‍ നിര്‍ത്തിയിട്ട ബൈക്കില്‍ നിന്നും പണവും രേഖകളുമടങ്ങുന്ന ബാഗുമായി കടന്നുകളഞ്ഞ അറുപതുകാരന്‍ പോലീസ് പിടിയിലായി. പെര്‍ള വാണിനഗര്‍ അമ്പിക്കാനത്തെ ഉമ്മറിനെയാണ് കാസര്‍കോട് ടൗണ്‍പോലീസ് അറസ്റ്റ് ചെയ്തത്.
കാസര്‍കോട്ടെ എല്‍.ഐ.സി ഏജന്റായ ശിവനാരായണശര്‍മ്മയുടെ ബാഗാണ് മോഷണം പോയത്. ഇന്നലെ ഉച്ചയ്ക്ക് ശര്‍മ്മ കാസര്‍കോട്ടെ എല്‍.ഐ.സി ഓഫീസിന് മുന്നില്‍ ബൈക്ക് നിര്‍ത്തിയിട്ട ശേഷം ഓഫീസിലേക്ക് പോയതായിരുന്നു. തിരിച്ചുവന്നപ്പോഴാണ് ബൈക്കില്‍ ബാഗ് കാണാനില്ലെന്ന് വ്യക്തമായത്. 1100 രൂപ, െ്രെഡവിംഗ് ലൈസന്‍സ്, ആര്‍.സി ബുക്ക്, എല്‍.ഐ.സി രേഖകള്‍ എന്നിവയാണ് ബാഗിലുണ്ടായിരുന്നത്. ശര്‍മ്മയുടെ പരാതിയില്‍ കേസെടുത്ത പോലീസ് പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. ഉമ്മറിനെ കാസര്‍കോട് എസ്.ഐ പി വി രാജന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തുവെച്ചാണ് പിടികൂടിയത്.

Keywords: Theft, Bike, Cash, Case, Arrest, Kasaragod, Perla, LIC, Licence.