ചില്ലറ വില്‍പനയ്ക്കായി പാക്കറ്റാക്കുന്നതിനിടെ 1.250 കിലോ കഞ്ചാവുമായി ഒരാള്‍ പോലീസ് പിടിയില്‍; 2 പേര്‍ രക്ഷപ്പെട്ടു
Mar 15, 2016, 23:30 IST
വിദ്യാനഗര്‍: (www.kasargodvartha.com 15/03/2016) ചില്ലറ വില്‍പനയ്ക്കായി പാക്കറ്റാക്കുന്നതിനിടെ 1.250 കിലോ കഞ്ചാവുമായി 60 കാരന്‍ പോലീസ് പിടിയിലായി. സംഘത്തിലെ രണ്ടു പേര്‍ ഓടിരക്ഷപ്പെട്ടു. പെരുമ്പള റോഡിലെ മുഹമ്മദ് അലിയെയാണ് ടൗണ്‍ എസ്.ഐ രഞ്ജിത്ത് രവീന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
വിദ്യാനഗര്‍ വാട്ടര്‍ അതോറിറ്റി കെട്ടിടത്തിന് മുന്‍വശത്തെ ഒരു കെട്ടിടത്തിന്റെ ഇടയില്‍ വെച്ച് കഞ്ചാവ് പാക്കറ്റ് ചെയ്യുന്നതിനിടെയാണ് മുഹമ്മദ് അലി പിടിയിലായത്. പോലീസിനെ കണ്ടതോടെ നെല്ലിക്കട്ടയിലെ സഫ് വാനും മറ്റൊരാളും ഓടിരക്ഷപ്പെട്ടു. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്.
സംഘം ഉപയോഗിച്ച കെ എല്‍ 14 ആര്‍ 9571 നമ്പര്‍ ബുള്ളറ്റ് ബൈക്കും, കെ എല്‍ 14 ആര്‍ 8821 നമ്പര്‍ പള്‍സര്‍ ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. എസ് ഐക്ക് പുറമെ ഷാഡോ പോലീസും, എ എസ് ഐമാരായ നൗഫല്‍, കെ.വി നാരായണന്‍ എന്നിവരും കഞ്ചാവ് പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Keywords : Ganja, Accuse, Arrest, Police, Investigation, Bike, Vidya Nagar, Kasaragod, Muhammed Ali.