7 വയസുകാരിയെ പീഡിപ്പിച്ച 60കാരന്‍ അറസ്റ്റില്‍
May 4, 2016, 10:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 04.05.2016) നഗരത്തിനടുത്തുള്ള ഒരു പ്രദേശത്തെ ഏഴ് വയസുകാരി ലൈംഗിക ചൂഷണത്തിനിരയാക്കിയ സംഭവത്തില്‍ 60 വയസുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഹൊസ്ദുര്‍ഗ് സഹകരണ സ്റ്റോറില്‍ നിന്ന് വിരമിച്ച ശ്രീകൃഷ്ണ മന്ദിരം റോഡില്‍ താമസിക്കുന്ന രവീന്ദ്രനാണ് അറസ്റ്റിലായത്.
പെണ്‍കുട്ടിയെ ചൊവ്വാഴ്ച ജില്ലാ ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് വിധേയമാക്കി. കുട്ടിയില്‍ നിന്ന് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൊഴിയെടുക്കും. അതിനുശേഷം രവീന്ദ്രനെ കോടതിയില്‍ ഹാജരാക്കാനാണ് പോലീസിന്റെ തീരുമാനം.
രവീന്ദ്രന്‍ വിവാഹിതനാണെങ്കിലും മക്കളില്ല. സൗഹൃദം നടിച്ചാണ് പെണ്‍കുട്ടിയെ ഇയാള്‍ വശത്താക്കിയത്. രവീന്ദ്രനെ ജില്ലാ ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് വിധേയനാക്കും. ഹൊസ്ദുര്‍ഗ് സി ഐ യു പ്രേമന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
Keywords : Molestation, Accuse, Arrest, Investigation, Police, Complaint, Kasaragod, Kanhangad.