city-gold-ad-for-blogger

സ്‌കൂട്ടറില്‍ ബസിടിച്ച് 60 കാരന് ഗുരുതരം

തൃക്കരിപ്പൂര്‍: (www.kasargodvartha.com 09/09/2015) സ്‌കൂട്ടറിന് പിറകില്‍ നിയന്ത്രണംവിട്ട സ്വകാര്യ ബസിടിച്ച് 60 കാരന് ഗുരുതരമായി പരിക്കേറ്റു. പിലിക്കോട് സ്വദേശിയായ മാധവ വാര്യര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ചൊവ്വാഴ്ച ഉച്ചയോടെ പിലിക്കോട് തോട്ടം ഗേറ്റ് പരിസരത്താണ് അപകടമുണ്ടായത്.

മാധവ വാര്യര്‍ ഓടിച്ചുപോവുകയായിരുന്ന സ്‌കൂട്ടറില്‍ പിറകെവന്ന ബസിടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ മാധവവാര്യറെ ഉടന്‍തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ പിന്നീട് മംഗളൂരു ആശുപത്രിയിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് ചന്തേര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സ്‌കൂട്ടറില്‍ ബസിടിച്ച് 60 കാരന് ഗുരുതരം

Keywords: Trikaripur, Kasaragod, Kerala, Bike Accident, Injured, 60 year old injured after accident

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia