city-gold-ad-for-blogger

മലയോര റോഡ് വികസനം: 60 ലക്ഷം രൂപ പൊതുമരാമത്ത് വകുപ്പ് അനുവദിച്ചു

മലയോര റോഡ് വികസനം: 60 ലക്ഷം രൂപ പൊതുമരാമത്ത് വകുപ്പ് അനുവദിച്ചു
വെള്ളരിക്കുണ്ട്: മലയോരത്തെ മൂന്ന് പഞ്ചായത്ത് റോഡുകളുടെ വികസനത്തിനും പുനരുദ്ധാരണത്തിനും പൊതുമരാമത്ത് വകുപ്പ് 60 ലക്ഷം രൂപ അനുവദിച്ചു. ഈസ്റ്റ് എളേരി പഞ്ചായത്തില്‍­പെ­ടുന്ന കൊല്ലാട-ആയന്നൂര്‍-ചെറുപുഴ റോഡ്, ബളാല്‍ പഞ്ചായത്തില്‍­പെ­ട്ട മാലോം-ആനക്കുഴി റോഡ്, നീലേശ്വരം-എടത്തോട് റോഡ് എന്നിവയുടെ വികസനത്തിനാണ് സ്റ്റേറ്റ് ലെവല്‍ ടാസ്‌ക് ഫോഴ്‌സ് കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം 60 ലക്ഷം രൂപ അനുവദിച്ചു കൊണ്ട് പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ചീഫ് എഞ്ചിനീയര്‍ ഉത്തരവിറക്കിയത്.

ഈ റോഡുകളുടെ പുനരുദ്ധാരണം നടത്തണമെന്നാവശ്യപ്പെട്ട് ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് പന്തമാക്കല്‍, ബളാല്‍ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം, മുസ്‌ലിം ലീഗ് ബളാല്‍ പഞ്ചായത്ത് സെക്രട്ടറി എ.സി.എ. ലത്തീഫ് എന്നിവരടങ്ങുന്ന സംഘം പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹഹിംകുഞ്ഞിന് നിവേദനം നല്‍കിയിരുന്നു. മന്ത്രിയുടെ നിര്‍ദേശമനുസരിച്ചാണ് വകുപ്പ് റോഡ് വികസനത്തിന് യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി കൈക്കൊള്ളുകയും 60 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തത്.

ഇതിനു പുറമെ ജില്ലയിലെ മറ്റ് എട്ട് റോഡുകളുടെ വികസനത്തിനും 130 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്. കയ്യൂര്‍ സ്മാരക - ചെറിയാക്കര റോഡ്, കയ്യൂര്‍ സെന്‍ട്രല്‍ - കാലം കഴുക്കല്‍ റോഡ്, മാവിലാകടപ്പുറം - ഏഴിമല റോഡ്, കുണിയ - തോക്കാനം - മൊട്ട റോഡ്, മാണിമൂല-ശ്രീമാല റോഡ്, പറയംപള്ളം-കക്കോട്ടമ-ജയപുരം റോഡ്, നാലാം വാതുക്കല്‍-പാക്യാര റോഡ്, കൂളിക്കുന്ന്-പള്ളിക്കര- തെക്കില്‍ റോഡ് എന്നീ റോഡുകളുടെ വികസനത്തിനാണ് 130 ലക്ഷം രൂപയും അനുവദിച്ചത്.

Keywords: Highrange, Road Developments, Fund, Allow, Vellarikundu, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia