city-gold-ad-for-blogger

മുളിയാറില്‍ 60 കുടുംബങ്ങള്‍ സി പി എമ്മില്‍ ചേര്‍ന്നു

ബോവിക്കാനം: (www.kasargodvartha.com 17/11/2016) മുളിയാറിലെ 60 കുടുംബങ്ങള്‍ സി പി എമ്മില്‍ ചേര്‍ന്നു. മുളിയാര്‍ പഞ്ചായത്തിലെ മുസ്‌ലിം ലീഗിന്റെ ശക്തികേന്ദ്രമായ ബാലനടുക്കം, മുതലപ്പാറ തുടങ്ങിയ പ്രദേശങ്ങളിലെ കുടുംബങ്ങളാണ് സി പി എമ്മില്‍ ചേര്‍ന്നത്. അതോടൊപ്പം നിരവധി പേര്‍ എസ് ഡി പി ഐ, കോണ്‍ഗ്രസ്സ്, തുടങ്ങിയ പാര്‍ട്ടികളില്‍ നിന്നും രാജി വെച്ച് സി പി എമ്മില്‍ ചേര്‍ന്നു.

സി പി എം മുളിയാര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബോവിക്കാനത്ത് വെച്ച് നടന്ന രാഷ്ട്രിയ വിശദീകരണ പൊതുയോഗത്തില്‍ രാജി വെച്ച് വന്നവരെ സി പി എം സംസ്ഥാന കമ്മിറ്റി അംഗം എം വി ജയരാജന്‍ ഹാരാര്‍പ്പണം നടത്തി സ്വീകരിച്ചു. തുടര്‍ന്ന് രാഷ്ട്രീയ വിശദീകരണയോഗം ഉദ്ഘാടനം ചെയ്തു. എം മാധവന്‍ അദ്ധ്യക്ഷനായി. വി നാരായണന്‍, ബി കെ നാരായണന്‍, പി ബാലകൃഷ്ണന്‍, വി എം പ്രദീപ്, എ ചന്ദ്രശേഖരന്‍, അഡ്വ. പി പി ശ്യാമളദേവി, അഡ്വ എ പി ഉഷ, ശങ്കരന്‍, സി കെ കുമാരന്‍, വൈ ജാനര്‍ദ്ദനന്‍, എന്നിവര്‍ സംസാരിച്ചു. പി രവീന്ദ്രന്‍ സ്വാഗതം പറഞ്ഞു.

മുളിയാറില്‍ 60 കുടുംബങ്ങള്‍ സി പി എമ്മില്‍ ചേര്‍ന്നു

Keywords: Kasaragod, Bovikanam, Muliyar, Family, CPM, Panchayath, Local Committee, Muslim League, MV Jayarajan, Reception, Programme, Inauguration, 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia