ആറുവര്‍ഷത്തെ നിയമയുദ്ധം; പുറത്താക്കപ്പെട്ട അധ്യാപിക റോജയ്ക്ക് ഇനി കുട്ടികളെ പഠിപ്പിക്കാമെന്ന് സുപ്രീംകോടതി
Nov 16, 2017, 19:49 IST
കാസര്‍കോട്: (www.kasargodvartha.com 16.11.2017) ആറുവര്‍ഷത്തെ നിയമയുദ്ധത്തിനു ശേഷം പുറത്താക്കപ്പെട്ട അധ്യാപികയ്ക്ക് നിയമനം നല്‍കണമെന്ന് സുപ്രീംകോടതി മാനേജറോടും വിദ്യാഭ്യാസ വകുപ്പ് അധികൃതരോടും ആവശ്യപ്പെട്ടു. ഡിവിഷന്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് സ്‌കൂള്‍ മാനേജ്മെന്റ് പുറത്താക്കിയ അധ്യാപികയ്ക്കാണ് ഒടുവില്‍ സൂപ്രീംകോടതിയില്‍ നിന്നും അനുകൂല വിധി ലഭിച്ചത്. കുമ്പള പള്ളത്തടുക്ക എ.യു.പി. സ്‌കൂള്‍ അധ്യാപിക കെ. റോജയെ തിരിച്ചെടുക്കണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവാണ് സ്‌കൂള്‍ മാനേജരുടെ അപ്പീല്‍ തള്ളിക്കൊണ്ട് സുപ്രീം കോടതി ജസ്റ്റിസുമാരായ ആദര്‍ശ് കുമാര്‍ ഗോയല്‍, ഉദയ് ഉമേഷ് ലളിത് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വിധിപ്രസ്താവം നടത്തിയത്.
നേരത്തെ ഹൈക്കോടതിയും റോജയ്ക്ക് അനുകൂലമായി വിധി പ്രസ്താവിച്ചിരുന്നു. 2,000 ജൂലൈ 12 ന് നിയമനം ലഭിച്ച റോജയെ ഡിവിഷന്‍ ഫാളിനെ തുടര്‍ന്നാണ് 2009 ജൂലൈ 15 ന് മാനേജ്‌മെന്റ് പുറത്താക്കിയത്. 2011 ഏപ്രില്‍ ഒന്നിന് ഇതേ സ്‌കൂളില്‍ കന്നഡ വിഭാഗത്തില്‍ ഒഴിവ് വന്നെങ്കിലും കന്നഡ ഭാഷാ യോഗ്യതയുള്ള റോജയെ മാറ്റി നിര്‍ത്തി മറ്റൊരു അധ്യാപകനെ നിയമിക്കുകയായിരുന്നു. ജോലി നഷ്ടപ്പെടുന്ന അധ്യാപകര്‍ക്ക് അതേ സ്‌കൂളില്‍ ഒഴിവു വന്നാല്‍ നിയമനം നല്‍കണമെന്ന ചട്ടം കാറ്റില്‍ പറത്തിക്കൊണ്ടാണ് മാനേജ്‌മെന്റ് സ്ത്രീയെന്ന പരിഗണന പോലും നല്‍കാതെ റോജയെ ഒഴിവാക്കിയത്.
ഇതോടെ റോജ നിയമത്തിന്റെ വഴിയില്‍ നീതിക്കായി പോരാടുകയായിരുന്നു. സര്‍ക്കാരിന്റെ ഉത്തരവ് സ്‌കൂള്‍ മാനേജര്‍ നടപ്പിലാക്കാത്തതിനെതിരെ റോജ 2011 ല്‍ മുഖ്യമന്ത്രിക്ക് പരാതിയും നല്‍കി. ഇതേതുടര്‍ന്ന് സ്‌കൂള്‍ മാനേജര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ കുമ്പള എ.ഇ.ഒ യോക്ക് നിര്‍ദേശം നല്‍കി. ഈ നടപടിക്കെതിരെ സ്‌കൂള്‍ മാനേജര്‍ പി. ഹരികുമാര്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. റോജയെ അധ്യാപിക തസ്തികയില്‍ നിയമിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് നടപ്പിലാക്കണമെന്നതായിരുന്നു 2014 ല്‍ കോടതി നിര്‍ദേശിച്ചത്. ഡി.പി.ഐ, കുമ്പള എ.ഇ.ഒ, എ.ഇ.ഒ ഓഫീസിലെ സീനിയര്‍ അസിസ്റ്റന്റ്, പള്ളത്തടുക്ക എ.യു.പി സ്‌കൂള്‍ മാനേജര്‍ എന്നിവരെ എതിര്‍കക്ഷിയാക്കിയാണ് പരാതി നല്‍കിയത്.
മാനേജര്‍ നിയമിച്ച അധ്യാപകന്‍ നല്‍കിയ ഹര്‍ജി കോടതി തള്ളുകയും ചെയ്തിരുന്നു. ആറു വര്‍ഷമായി ജോലിചെയ്യുന്ന തനിക്കു ശമ്പളം നല്‍കുന്നില്ലെന്നു കാട്ടിയും ജോലി സ്ഥിരപ്പെടുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് അധ്യാപകന്‍ ഹര്‍ജി നല്‍കിയിരുന്നത്. കന്നഡ മാതൃ ഭാഷയായിട്ടുള്ള റോജയ്ക്ക് കന്നഡ ഭാഷയില്‍ മതിയായ യോഗ്യതയുണ്ടെങ്കിലും അര്‍ഹതപ്പെട്ട നിയമനത്തിന് നടപടികള്‍ സ്വീകരിക്കാതെ സ്‌കൂള്‍ മാനേജരെ സഹായിക്കുന്ന നിലപാടാണ് ചില ഉദ്യോഗസ്ഥര്‍ കൈകൊണ്ടതെന്നാണ് ആക്ഷേപം.
ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് നടപ്പാക്കാത്തതിന്റെ പേരില്‍ തുടര്‍ നടപടിയെടുക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശിച്ചപ്പോഴാണ് മാനേജര്‍ സുപ്രീംകോടതിയെ സമീപിച്ചത്. 2011 മാര്‍ച്ച് 31 ന് വിരമിച്ച മറ്റൊരു അധ്യാപികയുടെ ഒഴിവിലേക്ക് റോജയെ നിയമിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവും ഇതോടൊപ്പം നടപ്പിലായില്ല.
ഹൈക്കോടതി സിംഗിള്‍ ബെഞ്ചു വിധി ഏറെ സന്തോഷം നല്‍കിയിരുന്നുവെന്നും ഇപ്പോള്‍ സുപ്രീം കോടതിയില്‍ നിന്നുമുണ്ടായിട്ടുള്ള വിധിയില്‍ പ്രതീക്ഷയുണ്ടെന്നും റോജ പറയുന്നു. കോടതി വിധി വന്നെങ്കിലും, നടപ്പിലായാല്‍ മാത്രമേ പ്രതീക്ഷകള്‍ക്ക് വകയുണ്ടാവുകയുള്ളൂ. പുതിയ നിയമനത്തിന് നിയമ തടസം ഇല്ലെന്നതിനാല്‍ ഡി.പി.ഐ യുടെ നിര്‍ദ്ദേശ പ്രകാരം 2017 ജൂലൈ 15 ന് സീനിയോറിറ്റി ഇല്ലാതെ ജോലി ചെയ്യുന്നതിന് അവസരം കിട്ടി. എങ്കിലും മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നും തൊഴില്‍പരമായി കടുത്ത അവഗണയാണ് നേരിടേണ്ടി വരുന്നതെന്ന് കെ. റോജ പറയുന്നു.
കന്യാനയിലെ കെ.എച്ച് കൃഷ്ണഭട്ടിന്റെ മകളായ റോജ മീപ്പുഗിരിയിലെ ഡി. ജയനാരായണന്റെ ഭാര്യയാണ്. മകള്‍ ഡി. രജിത മംഗളൂരു കോളേജില്‍ അവസാന വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനിയും മകന്‍ മനോജ്കൃഷ്ണ വിദ്യാനഗര്‍ കേന്ദ്രീയ വിദ്യാലയത്തില്‍ പത്താം തരം വിദ്യാര്‍ത്ഥിയുമാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, court, complaint, Teacher, 6 years legal battle; Supreme Court orders to appoint Roja as teacher