മാതാവിന്റെ വീട്ടില്‍ പെരുന്നാള്‍ ആഘോഷിക്കാന്‍ എത്തിയ പിഞ്ചുബാലികയുടെ മുഖം നായ കടിച്ചു വികൃതമാക്കി
Aug 26, 2018, 12:24 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 26.08.2018) മാതാവിന്റെ വീട്ടില്‍ പെരുന്നാള്‍ ആഘോഷിക്കാന്‍ എത്തിയ പിഞ്ചുബാലികയുടെ മുഖം നായ കടിച്ചു വികൃതമാക്കി. കാഞ്ഞങ്ങാട് ഇഖ്ബാല്‍ ജംഗ്ഷനിലെ അബുല്ലയുടെ മകള്‍ ഷിദയ്ക്കാണ് (ആറ്) നായയുടെ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റത്. ഉമ്മ ഫഫീനയുടെ വീടായ പരപ്പ എടത്തോട് ബുധനാഴ്ച പെരുന്നാള്‍ ആഘോഷത്തിന് എത്തിയതായിരുന്നു ഷിദ. വ്യഴാഴ്ച രാവിലെ വീട്ടുമുറ്റത്തു മറ്റുകുട്ടികള്‍ക്കൊപ്പം കളിച്ചു കൊണ്ടിരിക്കുന്നതിനിടെ നായ ആക്രമിക്കുകയായിരുന്നു.
അയല്‍വാസിയായ സൂപ്പിമാധവന്‍ എന്നയാളുടെ വളര്‍ത്തുനായയാണ് കുട്ടിയെ ആക്രമിച്ചത്. സ്ഥിരം അക്രമകാരിയായ നായ കുട്ടിയെ കടിച്ചു കുടയുകയായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു. കുട്ടിയുടെ നെറ്റിയിലും മുഖത്തുമാണ് പരിക്ക്. നാട്ടുകാര്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ച കുട്ടിയെ പരിക്ക് ഗുരുതരമായതിനാല്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കാഞ്ഞങ്ങാട് ലിറ്റില്‍ ഫ്ളവര്‍ ഇഗ്‌ളീഷ് മീഡിയം സ്‌കൂളിലെ യു.കെ.ജി. വിദ്യാര്‍ത്ഥിനിയാണ് ഷിദ. വിദേശത്തായിരുന്ന പിതാവ് അബ്ദുല്ല പെരുന്നാള്‍ അവധിക്ക് നാട്ടിലെത്തിയത് ആഘോഷിക്കാനാണ് ഷിദ ഉമ്മയുടെ വീടായ എടത്തോട് എത്തിയത്. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട സൂപ്പി മാധവന്‍ മൃഗങ്ങളെയും മറ്റും വേട്ടയാടാന്‍ പരിശീലിപ്പിച്ച നായയെ എന്നും അഴിച്ചു വിട്ട് ആളുകള്‍ക്ക് നേരെ ആക്രമണം നടത്തുക പതിവാണെന്നും ഇയാള്‍ക്കെതിരെ നടപടിയുണ്ടാകണമെന്നും നാട്ടുകാര്‍ പറയുന്നു. വെള്ളരിക്കുണ്ട് പോലീസിലും പരാതി നല്‍കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Kanhangad, Dog bite, Girl, Eid_Ul_Hajj, Complaint, Police, 6 year old injured after Dog bite