ബൈക്കിടിച്ച് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു
Oct 31, 2016, 11:30 IST
പൊയ്‌നാച്ചി: (www.kasargodvartha.com 31/10/2016) മൈലാട്ടിയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. പനയാല്‍ നെല്ലിയടുക്കം ഗവ. എല്‍.പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയും പനയാല്‍ ബഞ്ചിവയലിലെ ബി.ആര്‍ വേണുഗോപാല്‍- സുനിത ദമ്പതികളുടെ മകളുമായ പി.വി അഞ്ജന (ആറ്)യാണ് മരിച്ചത്.
ഞായറാഴ്ച വൈകിട്ടാണ് 5.45 മണിയോടെയാണ് സംഭവം. റോഡ് മുറിച്ചുകടക്കുന്നതിനിടെ കെ എല്‍ 60 എഫ് 1224 നമ്പര്‍ ബൈക്കിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഞ്ജനയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.
സംഭവത്തില്‍ ബൈക്ക് ഓടിച്ചയാള്‍ക്കെതിരെ വിദ്യാനഗര്‍ പോലീസ് കേസെടുത്തു. ഏക സഹോദരി മൂന്നു വയസുള്ള അനുഷ.

Keywords: Kasaragod, Kerala, Poinachi, Death, Accidental-Death, Student, 6 year old dies in accident.