റാണിപുരം വനത്തില്‍ കാണാതായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി
Nov 7, 2013, 22:30 IST
കാഞ്ഞങ്ങാട്: രാജപുരം: റാണിപുരം ടൂറിസ്റ്റ് കേന്ദ്രത്തിനോട് ചേര്‍ന്നുളള വനത്തില്‍ കുട്ടികള്‍ക്ക് വഴി തെറ്റി. മണിക്കൂറുകള്‍ക്ക് ശേഷം പോലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ കുട്ടികളെ കണ്ടെത്തി. വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. ചെമ്മനാട് ജമായത്ത് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളായ ശരത്ത്രാജ്, നബിന്, ഫൈസല്‍, ആഷിം, ശാബിര്, ഇര്‍ഷാദ് എന്നിവര്‍ക്കാണ് വനത്തില്‍ വഴിതെറ്റിയത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ റാണിപുരം ടൂറിസ്റ്റ് കേന്ദ്രത്തിലെത്തിയ കുട്ടികള്‍ ഇവിടെ നിന്നും നാലുകിലോ മീറ്റര്‍ അകലെ എത്തിയപ്പോള്‍ പെട്ടെന്നുണ്ടായ മഞ്ഞു വീഴ്ച്ചയെതുടര്ന്ന് വഴിതെറ്റുകയായിരുന്നു.അപ്പോള്‍ സമയം രണ്ടര. വഴിതെറ്റിയ കുട്ടികള്‍ പലസ്ഥലത്തും നടന്ന് ഒടുവില്‍ മൂന്നരമണിയോടെ മലമുകളില്‍ എത്തിയപ്പോഴാണ് മൊബൈലില്‍ റെയ്ഞ്ച് ലഭിച്ചത്. ഉടന്‍ കാസര്‍കോട് പോലീസ് സ്റ്റേഷനിലും വീടുകളിലും വിവരമറിയിക്കുകയായിരുന്നു.
ഇതേ തുടര്‍ന്ന് രാജപുരം പോലീസ് സ്ഥലത്തെത്തി ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ നടത്തിയ തെരച്ചിലില്‍ അഞ്ചരയോടെ കുട്ടികളെ കണ്ടെത്തുകയായിരുന്നു. ഇവരെ പോലീസ് സ്റ്റേഷനിലെത്തിച്ച് വീട്ടുകാര്‍ക്കൊപ്പം വിട്ടു.
രാജപുരം പോലീസ് സ്റ്റേഷനിലെ എ എസ് ഐമാരായ വിക്രമന്,മത്തായി,സിവില്‍ പോലീസ് ഓഫീസര്‍ന്മാരായ രാഘവന്,ജിനേഷ്,ഫോറസ്റ്റ് ഗാര്‍ഡ് രമേശ്, നാട്ടുകാരായ സുരേഷ്, ശരത്ത് എന്നിവര്‍ തെരച്ചിലിന് നേതൃത്വം നല്കി.
(Updated)
Keywords : Kasaragod, Chemnad, Ranipuram, Forest, Missing, Police, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ റാണിപുരം ടൂറിസ്റ്റ് കേന്ദ്രത്തിലെത്തിയ കുട്ടികള്‍ ഇവിടെ നിന്നും നാലുകിലോ മീറ്റര്‍ അകലെ എത്തിയപ്പോള്‍ പെട്ടെന്നുണ്ടായ മഞ്ഞു വീഴ്ച്ചയെതുടര്ന്ന് വഴിതെറ്റുകയായിരുന്നു.അപ്പോള്‍ സമയം രണ്ടര. വഴിതെറ്റിയ കുട്ടികള്‍ പലസ്ഥലത്തും നടന്ന് ഒടുവില്‍ മൂന്നരമണിയോടെ മലമുകളില്‍ എത്തിയപ്പോഴാണ് മൊബൈലില്‍ റെയ്ഞ്ച് ലഭിച്ചത്. ഉടന്‍ കാസര്‍കോട് പോലീസ് സ്റ്റേഷനിലും വീടുകളിലും വിവരമറിയിക്കുകയായിരുന്നു.
ഇതേ തുടര്‍ന്ന് രാജപുരം പോലീസ് സ്ഥലത്തെത്തി ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ നടത്തിയ തെരച്ചിലില്‍ അഞ്ചരയോടെ കുട്ടികളെ കണ്ടെത്തുകയായിരുന്നു. ഇവരെ പോലീസ് സ്റ്റേഷനിലെത്തിച്ച് വീട്ടുകാര്‍ക്കൊപ്പം വിട്ടു.
രാജപുരം പോലീസ് സ്റ്റേഷനിലെ എ എസ് ഐമാരായ വിക്രമന്,മത്തായി,സിവില്‍ പോലീസ് ഓഫീസര്‍ന്മാരായ രാഘവന്,ജിനേഷ്,ഫോറസ്റ്റ് ഗാര്‍ഡ് രമേശ്, നാട്ടുകാരായ സുരേഷ്, ശരത്ത് എന്നിവര്‍ തെരച്ചിലിന് നേതൃത്വം നല്കി.
Also Read:
ടി.പി വധം; റിമാന്‍ഡില്‍ കഴിയുന്ന മോഹനന് ഭാര്യയോടൊപ്പം റസ്റ്റോറന്റില്‍