മഞ്ചേശ്വരത്ത് കാറുകള്‍ കൂട്ടിയിടിച്ച് രോഗിയടക്കം 6 പേര്‍ക്ക് പരിക്ക്
May 27, 2016, 10:00 IST
ഉപ്പള: (www.kasargodvartha.com 27.05.2016) മഞ്ചേശ്വരത്ത് കാറുകള്‍ കൂട്ടിയിടിച്ച് രോഗിയടക്കം 6 പേര്‍ക്ക് പരിക്ക്. ചികിത്സ കഴിഞ്ഞ് വീട്ടിലേയ്ക്കു മടങ്ങുകയായിരുന്ന സ്ത്രീയും കുടുംബാംഗങ്ങളും സഞ്ചരിച്ചിരുന്ന ഇന്നോവ കാറും എതിരെ വന്ന മറ്റൊരു കാറുമാണ് കൂട്ടിയിടിച്ചത്. വ്യാഴാഴ്ച രാത്രി 10 മണിയോടെ മഞ്ചേശ്വരം ഗോവിന്ദപൈ കോളേജിനു സമീപം ദേശീയപാതയിലാണ് അപകടം.
കോഴിക്കോട്, നാദാപുരം സ്വദേശി അഹമ്മദ്, മാതാവ് സാറ, മക്കളായ ഷെരീഫ്, ആയിഷ എന്നിവര്‍ക്കും കുഞ്ചത്തൂര്‍ സ്വദേശികളായ രണ്ടു പേര്‍ക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തൊക്കോട്ടെ ആശുപത്രിയിലും മംഗളൂരുവിലെ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.
കാറിലുണ്ടായിരുന്ന സാറ മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചികിത്സ കഴിഞ്ഞ് ഭര്‍ത്താവിനും മക്കള്‍ക്കും ഒപ്പം നാട്ടിലേക്ക് മടങ്ങുകയായിരുന്നു സാറ. ഇവര്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ മഞ്ചേശ്വരത്ത് എത്തിയപ്പോള്‍ എതിരെ വരികയായിരുന്ന സ്വിഫ്റ്റ് കാറിലിടിക്കുകയായിരുന്നു.
Keywords: Kasaragod, Accident, Car, Manjeshwaram, Injured, Hospital, Treatment, Nadapuram, Family, Mangaluru.