പോലീസ് റെയ്ഡ് ശക്തമാക്കി; കഞ്ചാവ് ബീഡി വലിക്കുകയായിരുന്ന ആറു പേര്‍ പിടിയില്‍, 250 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളുമായി വില്‍പനക്കാരനും കുടുങ്ങി
Mar 9, 2018, 10:11 IST
ബേക്കല്‍: (www.kasargodvartha.com 09.03.2018) ഉദുമ കോടി കടപ്പുറത്ത് കഞ്ചാവ് ബീഡി വലിക്കുകയായിരുന്ന ആറു പേര്‍ പോലീസ് പിടിയിലായി. പുത്തരിയടുക്കത്തെ ആശിഖ് (21), കിരണ്‍ (21), സോനു (20), അജാനൂരിലെ ഷിബു (20), കാഞ്ഞങ്ങാട്ടെ വിവേക് (20), നീലേശ്വരത്തെ നിരഞ്ജന്‍ (20) എന്നിവരെയാണ് ബേക്കല്‍ പോലീസ് അറസ്റ്റു ചെയ്തത്. വ്യാഴാഴ്ച വൈകുന്നേരമാണ് ഇവര്‍ കോടി കടപ്പുറത്ത് കഞ്ചാവ് ബീഡി വലിച്ചത്.
ഇതിനിടെ കോടി കടപ്പുറത്ത് വില്‍പനക്കു കൊണ്ടുവന്ന 250 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളുമായി മൗവ്വലിലെ അബ്ദുല്ല പോലീസ് പിടിയിലായി. ബേക്കല്‍ എസ് ഐ യു.പി വിപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ റെയ്ഡിലാണ് ഇവരെല്ലാം കുടുങ്ങിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Bekal, Police, Held, Ganja, 6 Ganja users held
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Bekal, Police, Held, Ganja, 6 Ganja users held