city-gold-ad-for-blogger

കര്‍ണാടകയില്‍ നിന്ന് കാല്‍നടയായെത്തിയ ആറ് മത്സ്യതൊഴിലാളികളെ ക്വാറന്റൈനിലാക്കി പോലീസ്

കാസര്‍കോട്: (www.kasargodvartha.com 13.05.2020) കര്‍ണാടകയില്‍ നിന്ന് കാല്‍നടയായെത്തിയ ആറ് മത്സ്യതൊഴിലാളികളെ ക്വാറന്റൈനിലാക്കി പോലീസ്. മേല്‍പ്പറമ്പ് സി ഐ ബെന്നിലാല്‍, എസ് ഐ ഭാസ്‌കരന്‍, പോലീസുകാരായ മധു, സന്തോഷ് എന്നിവരുടെ നേതൃത്വത്തില്‍ ആംബുലന്‍സുമായി ഉപ്പള ബന്തിയോട് എത്തിയാണ് മത്സ്യതൊഴിലാളികളെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ക്വാറന്റൈനില്‍ എത്തിച്ചത്.

കീഴൂര്‍ സ്വദേശികളായ രണ്ടു പേരും കുമ്പളയിലെ ഒരാളും ബേക്കലിലെ മറ്റൊരാളും കോഴിക്കോട്, പട്ടാമ്പി സ്വദേശിയായ രണ്ടു പേരും അടക്കം ആറു പേരെയാണ് നിരീക്ഷണത്തിലാക്കിയത്. ആറ് മത്സ്യതൊഴിലാളികള്‍ ക്ഷീണിതനായി മംഗളൂരുവില്‍ നിന്ന് നടന്ന് വരുന്നുണ്ടെന്ന വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് മേല്‍പ്പറമ്പ് സി ഐക്ക് വിവരം കൈമാറിയത്. ഇവരോട് ഇനി സഞ്ചരിക്കരുതെന്നും ആംബുലന്‍സില്‍ പോലീസ് എത്തുമെന്നും അറിയിച്ചു.
കര്‍ണാടകയില്‍ നിന്ന് കാല്‍നടയായെത്തിയ ആറ് മത്സ്യതൊഴിലാളികളെ ക്വാറന്റൈനിലാക്കി പോലീസ്

കുടകില്‍ നിന്ന് സ്വകാര്യ വാഹനത്തില്‍ കടന്ന് വന്ന നാലു പേരെയും മേല്‍പ്പറമ്പ് പോലീസ്  ക്വാറന്റൈനില്‍ ആക്കിയിട്ടുണ്ട്. മത്സ്യബന്ധനത്തിന് പോയ ആറ് മത്സ്യതൊഴിലാളികളും മംഗളൂരുവില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ കുടുങ്ങുകയായിരുന്നു. പാസിന് വേണ്ടി ശ്രമിച്ചിട്ടും നടക്കാതായതോടെ ഒരു കാര്‍ സംഘടിപ്പിച്ച് തലപ്പാടിയിലെത്തുകയും നടന്ന് മഞ്ചേശ്വരം പുഴ കടന്ന് കടല്‍ തീരത്ത് കൂടി നടന്ന് റെയില്‍ പാളത്തിലെത്തി കാല്‍നടയാത്ര ആരംഭിക്കുകയുമായിരുന്നു.


Keywords: Kasaragod, Karnataka, Kerala, COVID-19, fishermen, Police, 6 fishermen admitted in quarantine

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia