മണല്‍ കടത്തിനുപയോഗിച്ച ആറ് തോണികള്‍ പോലീസ് കസ്റ്റഡിയിലെടുത്തു
Dec 26, 2012, 19:35 IST

കാസര്‍കോട്: അനധികൃതമായി മണല്‍ വാരി കടത്താന്‍ ഉപയോഗിച്ച ആറ് തോണികള്‍ തളങ്കരയില്‍ വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തു. വള്ളങ്ങളിലുണ്ടായിരുന്ന എട്ട് പേര്‍ പുഴയില്‍ ചാടി രക്ഷപ്പെട്ടു. ബുധനാഴ്ച പുലര്‍ചെയാണ് സംഭവം.
ടൗണ്‍ എസ്.ഐ എ.വി. ദിനേശന്‍, എ.എസ്. ഐ. സുകുമാരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പോലീസ് മണല്‍ വേട്ടനടത്തിയത്. പോലീസിനെ കണ്ടയുടന്‍ മണല്‍ കടത്തുകാര്‍ വള്ളങ്ങള്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. രക്ഷപ്പെട്ട പ്രതികള്‍ക്കായി പോലീസ് അന്വേഷണം നടത്തി വരികയാണ്.
Keywords: Sand, Police, Boat, Custody, Police, Thalangara, Accuse, Investigation, Kasaragod, Kerala, Kerala Vartha, Kerala News.