ബേക്കലില്‍ ആറ് ബൈത്തുറഹ് മകളുടെ താക്കോല്‍ ദാനം പി കെ കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു
Oct 11, 2016, 19:14 IST
ബേക്കല്‍: (www.kasargodvartha.com 11.10.2016) പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരില്‍ മുസ്‌ലിം ലീഗ് ആവിഷ്‌കരിച്ച ബൈത്തുറഹ് മ പദ്ധതി ജനങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണെന്ന് മുസ്‌ലിം ലീഗ് ട്രഷററും നിയമസഭ പ്രതിപക്ഷ ഉപനേതാവുമായ പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഖത്തറിലെ വാണിജ്യ പ്രമുഖന്‍ ബേക്കല്‍ മുഹമ്മദ് സാലിഹ് ഹാജി ബേക്കല്‍ മുസ്‌ലിം ലീഗ് കമ്മിറ്റിക്ക് നിര്‍മിച്ച് നല്‍കിയ ബൈത്തുറഹ് മ വില്ലേജ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തല ചായ്ക്കാന്‍ ഇടമില്ലാതെ കഷ്ടപ്പെട്ടിരുന്ന നാനാജാതി മതസ്ഥരായ ഒരുപാട് പാവങ്ങള്‍ക്ക് ബൈത്തുറഹ് മ പദ്ധതിയുടെ ഗുണം ലഭിച്ചിട്ടുണ്ട്. പാര്‍ട്ടിയെ ജീവന് തുല്ല്യം സ്‌നേഹിക്കുന്ന നിരവധി വ്യക്തികള്‍ ബൈത്തുറഹ് മ നിര്‍മാണവുമായി സ്വമേധയ മുന്നോട്ട് വന്നിട്ടുണ്ട്. മുസ്‌ലിം ലീഗ് യൂണിറ്റ് പ്രവര്‍ത്തനങ്ങളുള്ള സ്ഥലങ്ങളിലെല്ലാം ബൈത്തു റഹ് മയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടന്നു വരുന്നു. യുവാക്കള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി പണം സമാഹരിച്ച് ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവമാണ്.
മുസ്‌ലിം ലീഗ് നടത്തുന്നത് പോലുള്ള കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇന്ത്യയില്‍ ഒരു പാര്‍ട്ടിക്കും സാധിച്ചിട്ടില്ല. പാര്‍ട്ടി പ്രവര്‍ത്തനം കൊണ്ട് ജനങ്ങള്‍ക്ക് ഉപകാരമാണ് ലഭിക്കേണ്ടത്. മുസ്‌ലിം ലീഗ് ഭരണത്തില്‍ പങ്കാളിത്തം വഹിച്ച കാലങ്ങളിലൊക്കെ കേരളത്തില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിച്ചിട്ടുണ്ട്. വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന സമുദായത്തെ ഉന്നതിയിലെത്തിക്കാന്‍ മുസ്‌ലിം ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സാധിച്ചിട്ടുണ്ടെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ആറു കുടുംബങ്ങള്‍ക്കുള്ള ബൈത്തു റഹ് മയുടെ താക്കോല്‍ കുഞ്ഞാലിക്കുട്ടി കൈമാറി.
ബൈത്തുറഹ് മ കമ്മിറ്റി ചെയര്‍മാന്‍ ബേക്കല്‍ മുഹമ്മദ് സാലിഹ് ഹാജി അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ കെ ഇ എ ബക്കര്‍ സ്വാഗതം പറഞ്ഞു. പാറക്കല്‍ അബ്ദുല്ല എം എല്‍ എ, അഡ്വ. പി വി മനാഫ് അരീക്കോട് പ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി ടി അഹ് മദലി, ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല, ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീന്‍, ട്രഷറര്‍ എ അബ്ദുര്‍ റഹ് മാന്‍, വൈസ് പ്രസിഡന്റുമാരായ പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, കല്ലട്ര മാഹിന്‍ ഹാജി, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, മണ്ഡലം മുസ്‌ലിം ലീഗ് ചെയര്‍മാന്‍ അബ്ദുല്‍ ഖാദര്‍ കല്ലട്ര, കണ്‍വീനര്‍ എ ബി ശാഫി, പള്ളിക്കര പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് തൊട്ടി സാലിഹ് ഹാജി, ജനറല്‍ സെക്രട്ടറി ഹനീഫ കുന്നില്‍, യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി ഡി കബീര്‍, മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ഹാരിസ് തൊട്ടി, ഖത്തര്‍ കെ എം സി സി ജില്ലാ സെക്രട്ടറി സാദിഖ് പാക്യാര, ഷാര്‍ജ കെ എം സി സി സംസ്ഥാന സെക്രട്ടറി ഷാഫി ആലക്കോട്, കെ എ അബ്ദുല്ല ഹാജി, പള്ളിക്കര സി എച്ച് സെന്റര്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ പി എ അബൂബക്കര്‍ ഹാജി, അഷ്‌റഫ് മൗവ്വല്‍, അന്‍സാരി ബേക്കല്‍, ബഷീര്‍ ബാപ്പു ഹാജി, അമീര്‍ ബേക്കല്‍, ബൈത്തു റഹ് മ കമ്മിറ്റി കണ്‍വീനര്‍ ഹീന മുഹമ്മദ് കുഞ്ഞി പ്രസംഗിച്ചു.