Road Development | ഉദുമ മണ്ഡലത്തിലെ 2 റോഡുകളുടെ വികസനത്തിന് 6.60 കോടി രൂപയുടെ ഭരണാനുമതി; ടെൻഡർ ഉടൻ

● പെരുമ്പളക്കടവ്-കോളിയടുക്കം റോഡിന് നാല് കോടി രൂപ അനുവദിച്ചു.
● പാലക്കുന്ന്-തിരുവക്കോളി-മലാംകുന്ന് റോഡിന് 2.60 കോടി രൂപ
● രണ്ട് റോഡുകളുടെയും എസ്റ്റിമേറ്റുകൾ തയ്യാറാക്കി ഭരണാനുമതിക്കായി സമർപ്പിച്ചിരുന്നു.
ഉദുമ: (KasargodVartha) മണ്ഡലത്തിലെ രണ്ട് റോഡുകളുടെ വികസനത്തിന് 6.60 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ. സി എച്ച് കുഞ്ഞമ്പു എംഎൽഎ അറിയിച്ചു. ചെമ്മനാട് പഞ്ചായത്തിലെ പെരുമ്പളക്കടവ്-കോളിയടുക്കം റോഡ് നാല് കിലോമീറ്റർ വികസിപ്പിക്കുന്നതിന് നാല് കോടി രൂപയും ബേക്കൽ ടൂറിസം പദ്ധതി പ്രദേശത്തെ പ്രധാന റോഡായ ഉദുമ പഞ്ചായത്തിലെ പാലക്കുന്ന്-തിരുവക്കോളി-മലാംകുന്ന് റോഡ് മൂന്ന് കിലോമീറ്റർ വികസിപ്പിക്കുന്നതിന് 2.60 കോടി രൂപയുമാണ് അനുവദിച്ചിട്ടുള്ളത്.
ഈ രണ്ട് റോഡുകളുടെയും എസ്റ്റിമേറ്റുകൾ തയ്യാറാക്കി ഭരണാനുമതിക്കായി സമർപ്പിച്ചിരുന്നു. ഈ രണ്ട് പ്രവൃത്തികൾക്കും ഭരണാനുമതി ലഭിച്ചതോടെ മണ്ഡലത്തിലെ പ്രധാന റോഡുകളായ ഇവ ഉന്നതനിലവാരത്തിൽ ഗതാഗതയോഗ്യമാക്കുമെന്ന് എംഎൽഎ വ്യക്തമാക്കി.
പ്രവൃത്തിയുടെ സാങ്കേതികാനുമതി ലഭ്യമാക്കി ഉടൻ ടെൻഡർ ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും എംഎൽഎ അറിയിച്ചു.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
6.60 crore rupees have been sanctioned for the development of two roads in Udma constituency. The administrative sanction was announced by MLA CH Kunjambu. Tenders will be called soon.
#Udma, #RoadDevelopment, #KeralaDevelopment, #Infrastructure, #CHKunjambu, #Kasaragod