പൂച്ചക്കാട് അന്‍പത്തഞ്ചുകാരന്റെ തിരോധാനം; ആക്ഷന്‍ കമ്മിറ്റി നിലവില്‍ വന്നു
Oct 25, 2019, 19:40 IST
പള്ളിക്കര: (www.kasargodvartha.com 25.10.2019) പൂച്ചക്കാട് പരേതനായ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ അഹമ്മദ് എന്ന ബഡുവന്‍ (55 വയസ്സ്) കാണാതായിട്ട് മൂന്ന് മാസം പിന്നിടുന്നു. മികച്ച പാചക വിദഗ്ദനും നാട്ടിലെ സമാധാന പ്രിയനുമായ വ്യക്തിത്വമായിരുന്നു ബഡുവന്‍. ഇദ്ദേഹത്തെ കാണാതായതിനെ തുടര്‍ന്ന് ഭാര്യ ബീബി ആഗസ്ത് 8 ന് ബേക്കല്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് പരാതി നല്‍കുകയും എഫ് ഐ .ആര്‍ രജിസ്ട്രര്‍ ചെയ്യുകയുമുണ്ടായി. ഇതുവരെയായും അധികൃതരുടെ ഭാഗത്തില്‍ നിന്നും ഒരു അന്വേഷണ പുരോഗതിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പരാതിപെടുന്നു. നാട്ടുക്കാര്‍ക്ക് സുപരിചിതനായ ബഡുവന്‍ മക്കളുമൊന്നിച്ച് പൂച്ചക്കാട് 'ഒജീന്‍ ' എന്ന റസ്റ്റോറന്റ് നടത്തി വരികയായിരുന്നു. രണ്ട് ആണ്‍ കുട്ടികളും, മൂന്ന് പെണ്‍കുട്ടികളും അടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം. അസുഖം മൂലം അവശനായ അദ്ദേഹത്തിന് നടക്കാന്‍ പോലും പ്രയാസമായിരുന്നു. ഇതിനിടയില്‍ അദ്ദേഹത്തെ കാണാതായതിനാല്‍ ദുരൂഹതയുണ്ടെന്നും നാട്ടുക്കാര്‍ സംശയിക്കുന്നു.
പൂച്ചക്കാട് ജമാഅത്ത് പ്രസിഡണ്ട് തര്‍ക്കാരി മുഹമ്മദ് കുഞ്ഞിയുടെ അദ്ധ്യക്ഷതയില്‍ തിരോധാനവുമായി ബന്ധപ്പെട്ട് 101 അംഗ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. വിവിധ രാഷ്ട്രീയ നേതാക്കളായ സുകുമാരന്‍ പൂച്ചക്കാട്, എ.എം.അബ്ദുള്‍ഖാദര്‍, കെ.രവിവര്‍മ്മന്‍ മാസ്റ്റര്‍, സോളാര്‍ കുഞ്ഞഹമ്മദ്, ബി.കെ.ബഷീര്‍ പൂച്ചക്കാട്, മാളികയില്‍ കുഞ്ഞബ്ദുള്ള, ബഷീര്‍ തായല്‍, കെ.എസ്.മുഹാജിര്‍, ശെഹഷാദ് അര്‍മ്മന്‍, ഉബൈദ് പൂച്ചക്കാട്,സോളാര്‍ ഹംസ എന്നിവര്‍ സംസാരിച്ചു. ഷൗക്കത്ത് പൂച്ചക്കാട് സ്വാഗതവും, അബ്ദുള്‍ ഖാദര്‍ വടക്കന്‍ നന്ദിയും പറഞ്ഞു.
അബ്ദുള്‍ ഖാദര്‍ വടക്കന്‍ (ചെയര്‍മാന്‍), ഷൗക്കത്ത് പൂച്ചക്കാട് (കണ്‍വീനര്‍) ബഷീര്‍ തായല്‍ (ട്രഷറര്‍) ബി.കെ.ബഷീര്‍,ഹനീഫ കല്ലിങ്കാല്‍, റസാഖ് ഹുസൈന്‍, റഫീഖ് സഫ, ഉബൈദ്, മെഹ്മൂദ് സി.എച്ച് (വൈസ് ചെയര്‍മാന്‍മാര്‍), കെ.എസ് മുഹാജിര്‍, ഇബ്രാഹിം, ഫൈസല്‍ ഉമ്പു, അഫ്‌സല്‍ സോളാര്‍, റഹിം തായല്‍, ശെഹഷാദ് (ജോ. കണ്‍വീനര്‍മാര്‍) എന്നിവരെ ഉള്‍പ്പെടുത്തി വിപുലമായ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉന്നത പോലീസ് അധികാരികള്‍ക്കും, മറ്റും പരാതി നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: news, Kerala, kasaragod, Missing, Thrissur, Police, poochakadu, 55 years old man missing from poochakkad