അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു
Mar 21, 2020, 13:18 IST
കാസര്‍കോട്: (www.kasargodvartha.com 21.03.2020) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. തളങ്കര തെരുവത്ത് ഹാഷിം സ്ട്രീറ്റ് സ്വദേശിയും ഉളിയത്തടുക്ക ജയ് മാതാ സ്‌കൂളിന് സമീപത്തെ താമസക്കാരനുമായ ജലാലുദ്ദീന്‍ (55) ആണ് മരിച്ചത്. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഒരു മാസത്തോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച്ച രാത്രിയോടെയാണ് മരണം.
28 വര്‍ഷത്തോളം ബഹ്‌റൈനിലായിരുന്നു. സഹോദരന്‍ ഹമീദിന്റെ മരണത്തിന്റെ വേദനമാറും മുമ്പാണ് ജലാലുദ്ദീന്റെ മരണം. പരേതരായ ആലി മുഹമ്മദ്-ആയിഷാബി ദമ്പതികളുടെ മകനാണ്.
ഭാര്യ: ആയിഷ. മക്കള്‍: ജംഷിയ, ജുമാന, അഫ്രിയ (ഡിഗ്രി വിദ്യാര്‍ത്ഥിനി തളങ്കര ദഖീറത്ത് വനിതാ കോളേജ്), മരുമക്കള്‍: സലാം കര്‍ണാടക (ദുബൈ), അമീര്‍ നെല്ലിക്കുന്ന് (മലേഷ്യ). സഹോദരങ്ങള്‍: മുനീര്‍, ഖാലിദ്, അബ്ബാസ്, ഖൈറുന്നിസ, ഫാത്തിമാബി, പരേതനായ ഹമീദ്. തളങ്കര മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords: Kasaragod, Kews, Kerala, Death, hospital, Treatment, sickness, 55 year old man died due to sickness < !- START disable copy paste -->