city-gold-ad-for-blogger

ഇതുവരെ മഞ്ചേശ്വരം ചെക്ക് പോസ്റ്റ് വഴി 5402 പേര്‍ കേരളത്തിലെത്തി

കാസര്‍കോട്: (www.kasargodvartha.com 11.05.2020) മഞ്ചേശ്വരം ചെക്ക്പോസ്റ്റ് വഴി മെയ് 11ന് മാത്രം 285 പേര്‍ കേരളത്തിലെത്തി. പുതുതായി 642 പേര്‍ക്ക് പാസ് അനുവദിച്ചു. ഇതുവരെ 14,894 പേര്‍ക്ക് പാസ് അനുവദിച്ചതില്‍ 5402 പേരാണ് മഞ്ചേശ്വരം വഴി വന്നത്. കാസര്‍കോട് ജില്ലയിലേക്ക് ഇതുവരെ അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ വഴി 1592 പേര്‍ വന്നു. 3454 പേര്‍ക്ക് പാസ് അനുവദിച്ചു.

അതിര്‍ത്തികളിലേക്ക് വാഹനങ്ങളില്‍ കുടുംബ സമേതം എത്തുന്നവരില്‍ ചിലര്‍ക്ക് പാസ് ലഭിക്കുന്നില്ലെന്ന പരാതി പരിഹരിച്ചു. കോവിഡ് 19 ജാഗ്രത വെബ് പോര്‍ട്ടല്‍ വഴി പാസിനുള്ള അപേക്ഷ സ്വീകരിച്ച് ചുമതലപ്പെട്ട എ ഡി എം/ സബ് കളക്ടര്‍ ഉടന്‍ പാസ് അനുവദിച്ചാണ് പ്രശ്നം പരിഹരിച്ചത്.
ഇതുവരെ മഞ്ചേശ്വരം ചെക്ക് പോസ്റ്റ് വഴി 5402 പേര്‍ കേരളത്തിലെത്തി


Keywords: Kasaragod, Manjeshwaram, Kerala, News, COVID-19, Check-post, 5402 reached Kerala via Manjeshwaram Check post

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia