52 കിലോ കഞ്ചാവുമായി 2 പേര്‍ അറസ്റ്റിലായ സംഭവം; കണ്ണികളെ തേടുന്നു
May 14, 2013, 10:27 IST
കാസര്‍കോട്: ടാറ്റോ സുമോയില്‍ രഹസ്യ അറയുണ്ടാക്കി കടത്തുകയായിരുന്ന 52 കിലോ കഞ്ചാവുമായി അറസ്റ്റുചെയ്ത പ്രതികളെ പോലീസ് കൂടുതല്‍ ചോദ്യംചെയ്തു വരുന്നു. കഞ്ചാവ് കൊണ്ടുവന്നത് എവിടെനിന്നാണെന്നും മറ്റാര്‍ക്കെങ്കിലും കഞ്ചാവ് കടത്തില്‍ ബന്ധമുണ്ടോ എന്നറിയാനുമാണ് ഇവരെ കൂടുതല്‍ ചോദ്യംചെയ്യുന്നത്.
കോട്ടയം പൊന്‍കുന്നം സ്വദേശിയും ടാക്‌സി ഡ്രൈവറുമായ കെ.എ. നവാസ് (32), നീലേശ്വരം കുന്നുംകൈ സ്വദേശി സി.എച്ച്. സലീം (32) എന്നിവരെയാണ് തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ ദേശീയ പാതയില്‍ തെക്കില്‍ പാലത്തില്‍വെച്ച് പോലീസ് പിടികൂടിയത്. കോട്ടയത്തുനിന്നും ഉപ്പളയിലേക്ക് കൊണ്ടുപോവുകയായിരുന്നു കഞ്ചാവെന്നും പോലീസ് പറഞ്ഞു. സുമോയ്ക്കുള്ളില്‍ മുകള്‍ ഭാഗത്തായി പ്രത്യേക അറകളുണ്ടാക്കിയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
കാസര്‍കോട് ഡി.വൈ.എസ്.പി. മോഹനചന്ദ്രന്‍ നായര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് സി.ഐ. സി.കെ. സുനില്‍ കുമാര്‍, വിദ്യാനഗര്‍ എസ്.ഐ. ടി. ഉത്തംദാസ് എന്നിവരുടെ നേതൃത്വത്തിലാണ് കഞ്ചാവ് വേട്ട നടത്തിയത്. പ്രതികളെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും. ഈ സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പെട്ടതായി പോലീസ് സംശയിക്കുന്നു. ഇവര്‍ക്കായി പോലീസ് തിരിച്ചില്‍ നടത്തിവരികയാണ്. പിടികൂടിയ കഞ്ചാവിന്റെ വില കണക്കാക്കി വരുന്നതേയയുള്ളു. ഈയിടെ ഉപ്പളയില്‍ നിന്ന് 30 കിലോ കഞ്ചാവുമായി ഒരാളെ എക്‌സൈസ് സംഘം അറസ്റ്റുചെയ്തിരുന്നു. കാസര്‍കോട്ടേക്ക് ഈയിടെയായി കഞ്ചാവ് കടത്ത് പെരുകിയിട്ടുണ്ട്.
Keywords: Arrest, Ganja, Case, Kasaragod, Police, Remand, Arrest, Tata Sumo, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.