അനധികൃതമായി കടത്താന്‍ ശ്രമിച്ച 50 ലോഡ് മണല്‍ പോലീസ് പിടികൂടി
Apr 22, 2016, 14:30 IST
കാസര്‍കോട്: (www.kasargodvartha.com 22.04.2016) അനധികൃതമായി കടത്തിയ 50 ലോഡ് മണല്‍ ടൗണ്‍ സി ഐ. എം പി ആസാദിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. തുരുത്തി പുഴയില്‍ നിന്ന് അനധികൃതമായി മണല്‍ കടത്തുന്നുവെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ്, കടത്താനായി കൂട്ടിയിട്ട നിലയില്‍ മണല്‍ കണ്ടത്. റവന്യു അധികൃതര്‍ തിരഞ്ഞെടുപ്പ് തിരക്കിലായതിനാല്‍ മണല്‍ തിരികെ പുഴയില്‍ നിക്ഷേപിക്കാനാണ് തീരുമാനമെന്ന് സി ഐ അറിയിച്ചു.
മാസങ്ങള്‍ക്ക് മുമ്പ് ഒരു ഉത്തരേന്ത്യന്‍ സ്വദേശി ഇതേ സ്ഥലത്ത് മുങ്ങി മരിച്ചിരുന്നു. മണല്‍ വാരുന്നതിനിടെ മരിച്ചതാവാമെന്ന് പൊലീസിന് സംശയിച്ചിരുന്നു. എന്നാല്‍ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി മടങ്ങുമ്പോള്‍ തോണി മറിഞ്ഞാണ് മരിച്ചതെന്നായിരുന്നു കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞത്. പൊലീസിനും നാട്ടുകാര്‍ക്കും എളുപ്പത്തില്‍ എത്തിപ്പെടാനാവാത്ത സ്ഥലമായതിനാല്‍ ഇവിടെ നിന്ന് കൂടുതലായി മണല്‍ കടത്ത് നടക്കുന്നുണ്ടെന്നാണ് സംശയിക്കുന്നത്. സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് പൂഴി കൂട്ടിയിട്ടിരുന്നത്. ഇത് പറമ്പ് ഉടമയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാകില്ല എന്ന് സംശയിക്കുന്നു. മണല്‍ കടത്തിനെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് എം പി ആസാദ് പറഞ്ഞു.

Keywords: Kasaragod, CI, Police, River, Police-Raid, Election, Town Police, Strict Dicision, People,