Robbery | എടിഎമില്‍ നിറയ്ക്കാന്‍ കൊണ്ടുവന്ന 50 ലക്ഷം രൂപ പട്ടാപ്പകൽ കൊള്ളയടിച്ചു; വാനിന്റെ ചില്ല് പൊളിച്ച് കവർന്നത് ഒരു പെട്ടി കറൻസി കെട്ട്; നഷ്ടപ്പെട്ടത് ഉപ്പളയിലെ ആക്‌സിസ് ബാങ്ക് മെഷീനിലേക്ക് കൊണ്ടുവന്ന പണം
Mar 27, 2024, 16:53 IST
കാസര്‍കോട്: (KasargodVartha) എടിഎമില്‍ നിറക്കാൻ കൊണ്ടുവന്ന 50 ലക്ഷം കൊള്ളയടിച്ചു. ഉപ്പളയിലാണ് പട്ടാപ്പകൽ വൻ കൊള്ള നടന്നത്. ആക്‌സിസ് ബാങ്കിന്റെ എടിഎമില്‍ നിറയ്ക്കാനായി വാനിൽ കൊണ്ടുവന്ന പണമാണ് നഷ്ടപ്പെട്ടത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. വാന്‍ എടിഎം കൗണ്ടറിന്റെ മുന്നില്‍ നിര്‍ത്തിയിട്ട ശേഷം മെഷീൻ ക്രമപ്പെടുത്തുന്നതിനിടയിലാണ് മോഷണം നടന്നതെന്ന് കരുതുന്നു.
കൗണ്ടറിൽ പണം നിറയ്ക്കാന്‍ നോടുകളടങ്ങിയ പെട്ടി എടുക്കാനെത്തിയപ്പോഴാണ് വാനിന്റെ ചില്ല് തകര്‍ത്ത് ഒരു പെട്ടി മോഷ്ടിച്ച വിവരം ശ്രദ്ധയില്‍പെട്ടത്. സെക്യുവര്‍ വാലി എന്ന കംപനിയുടെതാണ് പണവുമായി വന്ന വാന്‍. വിവരമറിഞ്ഞെത്തിയ പൊലീസ് വാൻ ബന്തവസിലെടുക്കുകയും ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയും ചെയ്‌തു.
സാധാരണ സ്വകാര്യ ഏജൻസികളുടെ തന്നെ സായുധരായ ഉദ്യോഗസ്ഥരാണ് പണം എത്തിക്കുമ്പോൾ സുരക്ഷ ഒരുക്കാറുള്ളത്. എന്നാൽ ഇവിടെ സുരക്ഷ ഉണ്ടായിട്ടില്ലെന്നാണ് വിവരം. സംഭവത്തെ കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കവർച്ചയ്ക്ക് പിന്നിൽ ഏതാണ്ട് ഒരാൾ മാത്രമാണെന്നാണ് സൂചന ലഭിച്ചിട്ടുള്ളതെന്ന് സംഭവ സ്ഥലം സന്ദർശിച്ച ജില്ലാ പൊലീസ് മേധാവി പി ബിജോയ് കാസർകോട് വാർത്തയോട് പറഞ്ഞു. റോഡ് പണി നടക്കുന്നതിനാൽ സമീപത്തുണ്ടായിരുന്ന പല സിസിടിവികളും പ്രവർത്തിക്കുന്നില്ല. പ്രവർത്തനമുള്ള ചില സിസിടിവികൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.