ഒളവറ - ഉടുമ്പുന്തല-മെട്ടമ്മല്‍ റോഡ് വികസനത്തിന് അമ്പത് ലക്ഷം രൂപ അനുവദിച്ചു
Mar 29, 2012, 22:25 IST
തൃക്കരിപ്പൂര്‍: ഒളവറ- ഉടുമ്പുന്തല-മെട്ടമ്മല്‍ തീരദേശ റോഡിന്റെ വികസനത്തിന് പൊതുമരാമത്ത് വകുപ്പ് 50 ലക്ഷം രൂപ അനുവദിച്ചു. 6.5 കിലോമീറ്റര്‍ നീളമുള്ള റോഡ് രണ്ട് ഘട്ടങ്ങളായി റിപ്പയര്‍ചെയ്ത ഗതാഗതയോഗ്യമാക്കും. ഒളവറ മുതല്‍ കൊവ്വപ്പുഴ പാലം വരെ ഒരു ഘട്ടവും കൈക്കോട്ട് കടവ് മുതല്‍ മെട്ടമ്മല്‍ വരെ രണ്ടാംഘട്ടവും പ്രവൃത്തി പൂര്‍ത്തിയാക്കും. ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍, പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി. ബഷീര്‍, സ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ.ബാവ, വി.ടി. ഷാഹുല്‍ ഹമീദ്, പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും വകുപ്പ് മന്ത്രിക്കും നല്‍കിയ നിവേദനം പരിഗണിച്ചാണ് തുക അനുവദിച്ചത്.
Keywords: Fund, Road Tarring, Trikaripur, Kasaragod