കട വരാന്തയില്‍ കാണപ്പെട്ട അഞ്ചുവയസുകാരി പരിഭ്രാന്തി പരത്തി
Apr 10, 2018, 16:28 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 10.04.2018) ആവിക്കര കൊവ്വല്‍ എകെജി ക്ലബ്ബിന് സമീപത്തെ കടയില്‍ കാണപ്പെട്ട അഞ്ചുവയസുകാരി പരിഭ്രാന്തി പരത്തി.
ചൊവ്വാഴ്ച രാവിലെ എട്ടു മണിയോടെ കൊവ്വലിലെ കൊവ്വല്‍സ്‌റ്റോര്‍ എന്ന കടയുടെ വരാന്തയിലാണ് രാജസ്ഥാന്‍കാരിയായ അഞ്ചുവയസുള്ള സോനു എന്ന പെണ്‍കുട്ടിയെ നഗരസഭ കൗണ്‍സിലര്‍ ആവിക്കര നാരായണന്റെ ശ്രദ്ധയില്‍പ്പെട്ടത്. കുട്ടിയോട് വിവരങ്ങള്‍ തിരക്കിയപ്പോള്‍ പേരും പിതാവിന്റെ പേരും മാത്രമാണ് പറഞ്ഞത്.
തുടര്‍ന്ന് നാരായണന്‍ ഹൊസ്ദുര്‍ഗ് പോലീസിനെ വിവരമറിയിച്ചു. ഇവരെത്തി പരിസരങ്ങളിലെ അന്യസംസ്ഥാന തൊഴിലാളികളുമായി ബന്ധപ്പെട്ടെങ്കിലും ഇവര്‍ക്കാര്‍ക്കും കുട്ടിയെക്കുറിച്ച് അറിയില്ലായിരുന്നു. എന്നാല്‍ ഉച്ചയോടെ കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി ഗ്രാനൈറ്റ് തൊഴിലാളിയായ കല്ലൂരാവിയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന രാജു പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെട്ടപ്പോഴാണ് കുട്ടി സ്‌റ്റേഷനിലുണ്ടെന്നറിഞ്ഞത്.
രാജുവിന്റെ ഭാര്യ നാട്ടിലേക്ക് പോയതിനാല്‍ കുട്ടിയെ അടുത്ത ബന്ധുവിന്റെ വീട്ടിലാക്കി രാജു ജോലിക്ക് പോയതായിരുന്നു. ഇതിനിടയില്‍ വീട്ടുകാര്‍ കാണാതെ പുറത്തേക്കിറങ്ങിയ കുട്ടി വഴിതെറ്റി ആവിക്കര കൊവ്വലില്‍ എത്തുകയായിരുന്നു. കുട്ടിയെ ചൈല്‍ഡ്‌ലൈന്‍ വെല്‍ഫെയര്‍ കമ്മിറ്റിക്ക് കൈമാറുമെന്ന് പോലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kanhangad, Kasaragod, Kerala, News, Shop, Police, 5 year old girl found in Shop veranda.
< !- START disable copy paste -->