city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റവന്യൂ ദിനം: പരാതികളില്‍ തീര്‍പ്പ് കല്‍പ്പിച്ചു; 5 ഉദ്യോഗസ്ഥരെ ആദരിക്കും: കലക്ടര്‍

റവന്യൂ ദിനം: പരാതികളില്‍ തീര്‍പ്പ് കല്‍പ്പിച്ചു; 5 ഉദ്യോഗസ്ഥരെ ആദരിക്കും: കലക്ടര്‍
കാസര്‍കോട്: റവന്യു ദിനത്തിന്റെ ഭാഗമായി ജില്ലയിലെ അഞ്ച് റവന്യു ഉദ്യോഗസ്ഥരെ ഞായറാഴ്ച കോട്ടയത്ത് നടക്കുന്ന സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ ആദരിക്കുമെന്ന് കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഡെപ്യൂട്ടി കലക്ടര്‍മാരായ എച്ച്. ദിനേശന്‍, കെ. അംബുജാക്ഷന്‍, വില്ലേജ് ഓഫീസര്‍മാരായ എ വി രാജന്‍ (തെക്കില്‍), ചന്ദ്രശേഖര (ബാഡൂര്‍), ലെജിന്‍ (നീലേശ്വരം) എന്നിവര്‍ക്കാണ് മികച്ച ഉദ്യോഗസ്ഥര്‍ക്കുള്ള അവാര്‍ഡ് ലഭിച്ചത്.

ജില്ലയില്‍ സീറോ ലാന്‍ഡ് സ്‌കീമിലുള്‍പ്പെടുത്തി പതിച്ചുനല്‍കുന്നതിനായി 542.93 ഏക്കര്‍ സ്ഥലം സര്‍വേ ചെയ്ത് കണ്ടെത്തിയിട്ടുണ്ടെന്ന് കലക്ടര്‍ പറഞ്ഞു. ഈ സ്‌കീമില്‍ 12,785 അപേക്ഷകരാണുള്ളത്. എല്ലാവര്‍ക്കും മൂന്ന് സെന്റ് ഭൂമി വീതം നല്‍കുന്നതിനാവശ്യമായ നടപടി സ്വീകരിച്ചതായും കലക്ടര്‍ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയില്‍ ലഭിച്ച 22,417 പരാതികളില്‍ 17,169 കേസുകള്‍ തീര്‍പാക്കി. ജില്ലാ തലത്തില്‍ മൂന്ന് ഫയല്‍ വര്‍ക് ഷോപ്പുകള്‍ സംഘടിപ്പിച്ച് കലക്ട്രേറ്റില്‍ തീര്‍പാക്കാന്‍ ബാക്കിയുള്ള 11,355 പഴയ ഫയലുകളില്‍ 6,748 എണ്ണം തീര്‍പ് കല്‍പിച്ചു. ദേശീയ കുടുംബ ക്ഷേമ പദ്ധതി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ പദ്ധതി എന്നിവയില്‍ ലഭിച്ച എല്ലാ അപേക്ഷകളിലും തീര്‍പ് കല്‍പിച്ചു.

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായി മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും സൗജന്യ ചികിത്സ ഉറപ്പുവരുത്തുകയും 11 പഞ്ചായത്തുകളില്‍ രണ്ട് സ്റ്റാഫ് നേഴ്‌സുമാരെ വീടുകളില്‍പോയി പരിചരണം നല്‍കുന്നതിനായി നിയമിക്കുകയും സൗജന്യ യാത്രാ സൗകര്യം ഏര്‍പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഫിസിയോ തെറാപ്പി, മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍, ഡയാലിസിസ് യൂണിറ്റുകള്‍ എന്നിവ സജ്ജീകരിക്കുകയും സൗജന്യ റേഷന്‍ ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്. ഗുരുതരാവസ്ഥയിലുള്ളവര്‍ക്ക് 2,000 രൂപയും മറ്റു രോഗികള്‍ക്ക് 1,000 രൂപയും കുട്ടികള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകളും എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ നടപ്പാക്കിയിട്ടുണ്ട്.

സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപയിലും വികലാംകര്‍ക്കുള്ള മൂന്ന് ലക്ഷം രൂപയിലും ആദ്യ ഗഡുക്കള്‍ നല്‍കിയിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ ദുരുതബാധിതരുടെ പദ്ധതികളും പ്രവര്‍ത്തനവും ഏകോപിപ്പിക്കുന്നതിനും ആവശ്യങ്ങള്‍ പരിഗണിക്കുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനും ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ സെല്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

കുടുംബക്ഷേമ പദ്ധതി, മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ പദ്ധതി, വികലാംഗപെന്‍ഷന്‍, വിധവാ പെന്‍ഷന്‍ വാര്‍ധക്യകാല പെന്‍ഷന്‍, അവിവാഹിതര്‍ക്കുള്ള പെന്‍ഷന്‍, വിധവകളുടെ പെണ്‍മക്കള്‍ക്കുള്ള ധനസഹായവും അനുവദിച്ചിട്ടുണ്ട്.

ദേശീയ പാത ഇരട്ടിപ്പിക്കുന്നതിന് 37.5606 ഹെക്ടര്‍ സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. തുറമുഖ വകുപ്പിന്റെ അധീനതയിലുള്ള മണലും ഇ-മണല്‍ സംവിധാനത്തില്‍ കൊണ്ടുവന്നിട്ടുള്ള ഏകജില്ല കാസര്‍കോടാണെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ കലക്ടറെ കൂടാതെ ഡെപ്യൂട്ടി കലക്ടര്‍മാരായ എന്‍. ദേവീദാസ്, രാമചന്ദ്രന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. അബ്ദുര്‍ റഹ്മാന്‍ എന്നിവരും സംബന്ധിച്ചു.

Keywords: Kerala, Kasaragod, Mohammed Sageer, Collector, Government,  Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia