city-gold-ad-for-blogger

പേരാലിൽ ഇഴജന്തുക്കളുടെ വിളയാട്ടം; 5 പെരുമ്പാമ്പുകളെ പിടികൂടി, നാട്ടുകാർക്ക് ആശ്വാസം

Snake catcher Ameen Sarpa holding the pythons caught from Peral.
Photo: Special Arrangement

● സ്വകാര്യ വ്യക്തികളുടെ കാടുമൂടിയ പറമ്പുകളാണ് പാമ്പുകളുടെ താവളം.
● അമീൻ സർപ്പ അടുക്കത്ത്ബയലിന്റെ നേതൃത്വത്തിലാണ് പാമ്പുകളെ പിടികൂടിയത്.
● പേരാൽ സ്കൂൾ മുൻ പിടിഎ പ്രസിഡണ്ട് മുഹമ്മദ് പേരാലാണ് വിവരം അറിയിച്ചത്.
● കുമ്പള പഞ്ചായത്തിൽ തെരുവ് നായ, കാട്ടുപന്നി ശല്യത്തിന് പിന്നാലെയാണ് പാമ്പ് ശല്യം.
● കാടുപിടിച്ച പറമ്പുകൾ വൃത്തിയാക്കണമെന്ന് നാട്ടുകാരുടെ ആവശ്യം.

പേരാൽ: (KasargodVartha) കുമ്പള ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ തെരുവ് നായ്ക്കളുടെയും കാട്ടുപന്നികളുടെയും ശല്യം രൂക്ഷമായി തുടരുന്നതിനിടെ, ഇഴജന്തുക്കളെ ഭയന്ന് കഴിയുകയായിരുന്ന മൊഗ്രാൽ-പേരാൽ നിവാസികൾക്ക് ആശ്വാസം. പ്രദേശത്ത് ഭീതി പരത്തിയ അഞ്ച് പെരുമ്പാമ്പുകളെ പിടികൂടി.

വിദ്യാർത്ഥികൾക്ക് ഭീഷണി 

ബസ് സ്റ്റോപ്പിനടുത്തും വിദ്യാർത്ഥികൾ കാൽനടയായി പോകുന്ന വഴികളിലുമെല്ലാം വലിയ പാമ്പുകളെത്തുന്നത് നാട്ടുകാർക്ക് വലിയ ഭീഷണിയായിരുന്നു. രാവിലെ സ്കൂളിലേക്കും മദ്രസയിലേക്കും പോകുന്ന വിദ്യാർത്ഥികളാണ് ഇതുമൂലം ഏറെ ഭയപ്പെട്ടിരുന്നത്. സ്വകാര്യ വ്യക്തികളുടെ പറമ്പുകളിലെ കാടുകളാണ് ഇഴജന്തുക്കളുടെ പ്രധാന താവളങ്ങൾ. ഇവിടെ നിന്നാണ് ഇവ ബസ് സ്റ്റോപ്പിലേക്കും റോഡിലേക്കും എത്തുന്നത്.

രക്ഷകനായി അമീൻ സർപ്പ 

ഇഴജന്തുശല്യം രൂക്ഷമായതോടെ പേരാൽ ജി.ജെ.ബി.എസ് സ്കൂൾ മുൻ പി.ടി.എ പ്രസിഡണ്ട് മുഹമ്മദ് പേരാൽ ബന്ധപ്പെട്ടവരെ വിവരം അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മൃഗസംരക്ഷണ വകുപ്പിന്റെ പരിശീലനം ലഭിച്ച അമീൻ സർപ്പ അടുക്കത്ത്ബയലിന്റെ നേതൃത്വത്തിലുള്ള പാമ്പ് പിടുത്ത സംഘം പേരാലിൽ എത്തി.

തുടർന്ന് നടത്തിയ പരിശോധനയിൽ വലിയ അഞ്ച് പെരുമ്പാമ്പുകളെയാണ് ഇവർ പിടികൂടിയത്. ഇതോടെ ദിവസങ്ങളായി നാട്ടുകാർ അനുഭവിച്ചിരുന്ന ഭീതിക്ക് താൽക്കാലിക ആശ്വാസമായി. കാടുമൂടിക്കിടക്കുന്ന പറമ്പുകൾ വൃത്തിയാക്കാൻ ഉടമകൾ തയ്യാറാകണമെന്ന ആവശ്യവും പ്രദേശവാസികൾ ഉയർത്തുന്നുണ്ട്.

ഈ വാർത്ത ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യു'

Article Summary: Five pythons posing a threat to students and locals in Peral, Kumbla were caught by snake catcher Ameen Sarpa. The snakes were found in overgrown private lands near bus stops.

#Peral #Kumbla #PythonCatch #SnakeRescue #Kasargod #AmeenSarpa #KeralaNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia