city-gold-ad-for-blogger

കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് മാറ്റാന്‍ 5 ലക്ഷം രൂപ അനുവദിച്ചിട്ടും പി ഡബ്ല്യു ഡിക്ക് മെല്ലെപോക്ക് നയം

കാസര്‍കോട്: (www.kasargodvartha.com 13.04.2016) കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് അത്യാതുനിക സൗകര്യത്തോടെ പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിന് അഞ്ച് ലക്ഷം രൂപ ആരോഗ്യവകുപ്പ് അനുവദിച്ചിട്ടും പി ഡബ്ല്യു ഡിക്ക് മെല്ലെപോക്ക് നയം. 1,600 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണത്തിലുള്ള പുതിയ കെട്ടിടത്തിലേക്കാണ് ബ്ലഡ് ബാങ്ക് മാറ്റാന്‍ ഉത്തരവായിരിക്കുന്നത്.

ഇതിന്റെ ഭാഗ്യമായി അധിക യൂണിറ്റും എത്തിച്ചിട്ടുണ്ട്. അഞ്ച് ലക്ഷം രൂപ അനുവദിച്ചതിന് പുറമെ പുതിയ കെട്ടിടത്തില്‍ വയറിങ്ങിനും മറ്റു അനുബന്ധ കാര്യങ്ങള്‍ക്കുമായി 1,50,000 രൂയും അനുവദിച്ചിട്ടുണ്ട്. ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ബ്ലഡ് ബാങ്കില്‍ ആവശ്യത്തിന് സൗകര്യം ഇല്ലാത്തതുകൊണ്ടാണ് അത്യാതുനിക സൗകര്യങ്ങളോടെയുള്ള പുതിയ കെട്ടിടത്തിലേക്ക് ബ്ലഡ് ബാങ്ക് മാറ്റാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചത്. മാസങ്ങള്‍ക്ക് മുമ്പ് തന്നെ പി ഡബ്ല്യു ഡിക്ക് തുക അനുവദിച്ച് ഉത്തരവായെങ്കിലും പി ഡബ്ല്യു ഡി ബ്ലഡ് ബാങ്ക് പുതിയ കെട്ടിടത്തിലേക്ക് സജ്ജമാക്കുന്നതിന് ഇതുവരെ നടപടികള്‍ തുടങ്ങിയിട്ടില്ല.

അതേസമയം കാസര്‍കോട്ടെ ജനറല്‍ ആശുപത്രിയിലെ ബ്ലഡ് ബാങ്കിന്റെ പ്രവര്‍ത്തനം കഴിഞ്ഞ മൂന്ന് ദിവസമായി നിലച്ചിരുന്നു. കാസര്‍കോട് വാര്‍ത്തയുടെ റിപോര്‍ട്ട് പുറത്തുവന്നതോടെ ബുധനാഴ്ച ഉച്ചയോടെ ബ്ലഡ് ബാങ്കിന്റെ പ്രവര്‍ത്തനെ പൂര്‍വ്വസ്ഥിതിയിലാക്കാന്‍ അധികൃതര്‍ തയ്യാറായിട്ടുണ്ട്. ശീതീകരണ സംവിധാനം തകരാറിലായതാണ് ബ്ലഡ് ബാങ്കിന്റെ പ്രവര്‍ത്തനം നിലയ്ക്കാന്‍ കാരണം.

കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് മാറ്റാന്‍ 5 ലക്ഷം രൂപ അനുവദിച്ചിട്ടും പി ഡബ്ല്യു ഡിക്ക് മെല്ലെപോക്ക് നയം

Keywords:  kasaragod, General-hospital, Health-Department, Blood bank, Extra unit, PWD.


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia