മഞ്ചേശ്വരം തുമിനാട്ട് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 5 പേര്‍ക്ക് പരിക്ക്
Apr 13, 2015, 09:35 IST
മഞ്ചേശ്വരം: (www.kasargodvartha.com 13/04/2015) മഞ്ചേശ്വരം തുമിനാട്ട് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. കാര്‍ യാത്രക്കാരായ തളിപ്പറമ്പിലെ ഷാജി, മധുസൂദനന്‍, റിജ, സുമ എന്നിവര്‍ക്കും ഓട്ടോ ഡ്രൈവര്‍ തലപ്പാടിയിലെ ജോഡിക്കുമാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മംഗളൂരു ആശുപത്രിയിലേക്ക് പോവുകയായിരുന്നവര്‍ സഞ്ചരിച്ച കാര്‍ തലപ്പാടിയില്‍ നിന്നും മഞ്ചേശ്വരം ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു.
മംഗളൂരു ആശുപത്രിയിലേക്ക് പോവുകയായിരുന്നവര്‍ സഞ്ചരിച്ച കാര്‍ തലപ്പാടിയില്‍ നിന്നും മഞ്ചേശ്വരം ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു.
Keywords : Manjeshwaram, Accident, Injured, Hospital, Treatment, Kasaragod, Kerala.