city-gold-ad-for-blogger

ട്രെയിനില്‍ പെണ്‍കുട്ടിയെ ശല്യം ചെയ്യുന്നത് ചോദ്യംചെയ്ത വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദനം; 5 പേര്‍ പോലീസ് പിടിയില്‍

കാസര്‍കോട്: (www.kasargodvartha.com 02/02/2015) മംഗളൂരുവിലെ സ്വകാര്യ കോളജിലെ വിദ്യാര്‍ത്ഥിനിയെ ട്രെയിനില്‍ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തതിന്റെ പേരില്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ചു. സംഘത്തിലെ അഞ്ച് പേരെ കാസര്‍കോട് റെയില്‍വെ പോലീസ് പിടികൂടി.

മംഗളൂരു കെ.പി.ടി കോളജിലെ വിദ്യാര്‍ത്ഥികളായ മീപ്പുഗിരിയെ കെ. സന്തോഷ് (19), ഉപ്പളയിലെ സച്ചിന്‍ (19) അടുക്കത്ത് ബയലിലെ സജേഷ് (19), മധൂരിലെ പ്രശാന്ത് പി.കെ (21), മന്നിപ്പാടിയിലെ രാഗേഷ് (20) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇതില്‍ പ്രശാന്തും രാജേഷും മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു.  (www.kasargodvartha.com 02/02/2015)

മംഗളൂരുവിലെ സ്വകാര്യ കോളജിലെ വിദ്യാര്‍ത്ഥിനിയായ ബേള സ്വദേശിനിയെയാണ് മംഗളൂരുവില്‍ നിന്നും ട്രെയിനില്‍ വരുന്നതിനിടയില്‍ സംഘം ശല്യം ചെയ്തത്. ഇത് ചോദ്യം ചെയ്ത മറ്റൊരു സ്വകാര്യ കോളജിലെ വിദ്യാര്‍ത്ഥിയായ കാസര്‍കോട് സ്വദേശിയായ അഖില്‍ രാജിനെയാണ് ക്രൂരമായി മര്‍ദിച്ചത്. ട്രെയിന്‍ ഉള്ളാളില്‍ എത്തിയപ്പോഴാണ് പ്രശ്‌നം തുടങ്ങിയത്. കുമ്പളയില്‍ വെച്ച് അഖില്‍ രാജിനെ മര്‍ദിക്കുന്നത് കണ്ട ട്രെയിനിലുണ്ടായിരുന്ന റെയില്‍വെ പോലീസ് അഞ്ച് പേരെയും പിടികൂടി കാസര്‍കോട് റെയില്‍വെ പോലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു.

ട്രെയിനില്‍ മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയതിനും പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയതിനും ഇവര്‍ക്കെതിരെ കേസെടുക്കുമെന്ന് റെയില്‍വെ പോലീസ് പറഞ്ഞു. പെണ്‍കുട്ടിയെ സംഘം സ്ഥിരമായി ശല്യം ചെയ്തു വന്നിരുന്നതായി പരാതിയുണ്ട്. പെണ്‍കുട്ടി തന്നെയാണ് തന്നെ ശല്യം ചെയ്യുന്ന കാര്യം അഖില്‍ രാജിനോട് പറഞ്ഞത്.

മംഗളൂരുവില്‍ നിന്നും കാസര്‍കോട്ടേക്കുള്ള ട്രെയിനില്‍ യാത്രക്കിടയില്‍ വിദ്യാര്‍ത്ഥിനികളെ ശല്യപ്പെടുത്തുന്നതും റാഗ് ചെയ്യുന്നതും പതിവാണ്. ഇതേതുടര്‍ന്ന് പോലീസ് ജാഗ്രത പാലിച്ചുവരുന്നതിനിടിയിലാണ് അഞ്ചംഗം അക്രമി സംഘം പിടിയിലായത്.

അതിനിടെ ഇതേ സംഘം പേര് ചോദിച്ച് മറ്റു ചില വിദ്യാര്‍ത്ഥികളെ അക്രമിച്ചതായി ട്രെയിനില്‍ യാത്ര ചെയ്ത വിദ്യാര്‍ത്ഥികള്‍ വെളിപ്പെടുത്തി. ഭയം കാരണം പലരും ഇത്തരം സംഭവങ്ങളില്‍ പരാതി നല്‍കാറില്ല. ഏതാനും ദിവസങ്ങള്‍ ട്രെയിന്‍ ഒഴിവാക്കി ബസില്‍ യാത്ര ചെയ്യുകയാണ് പതിവ്. പരാതി നല്‍കിയാല്‍ വീണ്ടും അക്രമിക്കുമെന്ന ഭീഷണിപ്പെടുത്തുന്നതിനാലും പഠനം മുടങ്ങുമെന്ന ആശങ്കയുള്ളതിനാലും സംഘത്തിനെതിരെ പരാതി നല്‍കാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാകുന്നില്ലെന്നും യാത്രക്കാര്‍ പറയുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ട്രെയിനില്‍ പെണ്‍കുട്ടിയെ ശല്യം ചെയ്യുന്നത് ചോദ്യംചെയ്ത വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദനം; 5 പേര്‍ പോലീസ് പിടിയില്‍


Keywords : Kasaragod, Tra in, Student, Assault, Accuse, Arrest, Police, College, K. Santhosh, Sachin, Sajesh, Prashanth, Ragesh, 5 in police custody for assaulting student.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia