കാസര്‍കോട് മണ്ഡലത്തില്‍ പത്രിക സമര്‍പ്പിച്ചവരുടെ എണ്ണം അഞ്ചായി
Apr 1, 2019, 19:32 IST
കാസര്‍കോട്: (www.kasargodvartha.com 01.04.2019) ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ ചൊവ്വാഴ്ച മൂന്നു സ്ഥാനാര്‍ത്ഥികള്‍ കൂടി ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു മുമ്പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. രവീശ തന്ത്രി (ഭാരതീയ ജനതാ പാര്‍ട്ടി), സഞ്ജീവ ഷെട്ടി (ഭാരതീയ ജനതാ പാര്‍ട്ടി), ബഷീര്‍ ടി കെ (ബഹുജന്‍ സമാജ് പാര്‍ട്ടി) എന്നിവരാണ് പത്രിക സമര്‍പ്പിച്ചത്.
ഇതോടെ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലേക്ക് പത്രിക സമര്‍പ്പിച്ചവരുടെ എണ്ണം അഞ്ചായി. നേരത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ പി സതീഷ് ചന്ദ്രനും ഡമ്മിയായി സി എച്ച് കുഞ്ഞമ്പുവും പത്രിക സമര്‍പ്പിച്ചിരുന്നു. ഹരിതച്ചട്ടങ്ങള്‍ പാലിച്ച് സമാധാനപരമായ തെരഞ്ഞെടുപ്പിന് സ്ഥാനാര്‍ത്ഥികള്‍ സഹകരിക്കണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. ഈ മാസം നാലിന് ഉച്ചകഴിഞ്ഞു മൂന്നുവരെ നാമനിര്‍ദേശപത്രികകള്‍ സ്വീകരിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, election, 5 candidates submitted nomination
< !- START disable copy paste -->