കുമ്പളയില്‍ വന്‍ ചൂതാട്ട സംഘത്തിലെ 5 പേര്‍ അറസ്റ്റില്‍
Nov 24, 2012, 13:26 IST
കുമ്പള: കുമ്പളയില്‍ വന്‍ ചൂതാട്ട സംഘത്തിലെ അഞ്ചു പേര്‍ അറസ്റ്റിലായി. കുമ്പള മാവിനക്കട്ട ഗീതാ ആശുപത്രിക്ക് പിറകു വശത്തെ ആളൊഴിഞ്ഞ ഷെഡില്‍ ചൂതാട്ടത്തിലേര്‍പെട്ട കുമ്പള കോയിപ്പാടി കടപ്പുറം സ്വദേശികളായ ഉമര്‍ ഫാറൂഖ് (32), കെ.പി. പ്രകാശന്‍ (44), മുഹമ്മദ് (38), ഉമര്‍ (50), ദേവീ നഗറിലെ അബ്ദുര്‍ റഹ്മാന്‍ (50) എന്നിവരാണ് അറസ്റ്റിലായത്.
കളിക്കളത്തില്‍ നിന്ന് 15,800 രൂപ പിടികൂടി. വെള്ളിയാഴ്ച വൈകീട്ടാണ് ചൂതാട്ട കേന്ദ്രത്തില്‍ പോലീസ് റെയ്ഡ് നടത്തിയത്. എസ്.ഐ. പി. നാരായണന്‍, പോലീസുകാരായ ഉമേശന്‍, ദാമോദരന്‍, സനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.

Keywords: Gambling, Kumbala, Arrest, Police, Police-Raid, Kasaragod, Kerala.