നിയന്ത്രണം വിട്ട കാറിടിച്ച് വീട്ടമ്മ മരിച്ചു
Mar 1, 2016, 21:16 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 01/03/2016) നിയന്ത്രണം വിട്ട കാറിടിച്ച് സ്ത്രീ മരിച്ചു. ബംഗളൂരു രാമനഗര്‍ വിടുതിയിലെ പരേതനായ എന്‍ കൃഷ്ണന്റെ ഭാര്യയും നടക്കാവിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരിയുമായ കമല (49)യാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു അപകടം.
ബന്ധു വീട്ടിലേക്ക് പോകവേ അമിത വേഗതയിലെത്തിയ കാര്‍ ഇടിക്കുകയായിരുന്നു. കാറിടിച്ച് സമീപത്തെ കുഴിയിലേക്ക് തെറിച്ചുവീണ കമല ആരുടെയും ശ്രദ്ധയില്‍ പെട്ടിരുന്നില്ല. അര മണിക്കൂര്‍ കഴിഞ്ഞാണ് നാട്ടുകാര്‍ രക്തത്തില്‍ കുളിച്ച നിലയില്‍ ഇവരെ കണ്ടെത്തിയത്. പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. അപകടം വരുത്തിയ ചന്തേരയിലെ പി വി രമേശന്‍ പോലീസ് സ്‌റ്റേഷനില്‍ ഹാജരായി. പഴയ തുണികള്‍ ശേഖരിച്ചു വില്‍പ്പന നടത്തി ഉപജീവനം നടത്തി വരികയായിരുന്നു കമലയും കുടുബവും. മക്കള്‍: മഞ്ചു (ബംഗളൂരു), ലക്ഷ്മി, വെങ്കിടേഷ്. മരുമകന്‍: ഹനുമന്ത്.
Keywords : Trikaripure, Accident, Death, Hospital, Injured, Accidental-Death, Car, Kasaragod, Kamala.