വെള്ളരിക്കുണ്ടില്‍ അഞ്ചാം തരം വിദ്യാര്‍ത്ഥിനിയെ 48 കാരന്‍ ബലാത്സംഗം ചെയ്തു
Mar 7, 2013, 09:58 IST

വെള്ളരിക്കുണ്ട്: ആളില്ലാത്ത സമയത്ത് വീട്ടില്‍ കയറി അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ 48 കാരന്‍ ക്രൂരമായി ലൈംഗിക പീഡനത്തിനിരയാക്കി. ഒരു മാസം മുമ്പ് നടന്ന പീഡന സംഭവത്തില്‍ പെണ്‍കുട്ടിയുടെ പരാതിയില്‍ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു. പ്രതി പോലീസ് കസ്റ്റഡിയിലാണ്.
വെള്ളരിക്കുണ്ട് ബളാല്‍ സ്വദേശിനിയും അഞ്ചാം തരം വിദ്യാര്‍ത്ഥിനിയുമായ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. പിന്നാക്ക സമുദായത്തില്‍ പെടുന്ന പെണ്‍കുട്ടിക്ക് 15 വയസ് പ്രായമുണ്ട്. പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ നാട്ടുകാരനായ ശശി (48) യാണ് പോലീസിന്റെ കസ്റ്റഡിയിലുള്ളത്. ശശി മറ്റൊരു ജാതിയില്‍പെട്ടയാളാണ്.
ഒരു മാസംമുമ്പ് നടന്ന പീഡന സംഭവം ബുധനാഴ്ചയാണ് പുറത്തറിഞ്ഞത്. പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പോലീസ് പറഞ്ഞു. ലോഹ്യം നടിച്ച് വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയത്ത് വീട്ടിലെത്തിയ പ്രതി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവം ആരോടും പറയരുതെന്നും പ്രതി പെണ്‍കുട്ടിയോട് പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെതുടര്‍ന്നാണ് പെണ്‍കുട്ടി പീഡന സംഭവം മാതാവിനോട് വെളിപ്പെടുത്തിയത്. പിന്നീട് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെട്ടാണ് വെള്ളരിക്കുണ്ട് പോലീസില്‍ പരാതി നല്‍കിയത്. പ്രതിയെ വ്യാഴാഴ്ച അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
Keywords: Rape, Student, House, Case, Custody, Girl, Police, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.